അവൾ ഭർത്താവിന്റെ മുഖത്തു നോക്കാതെ വീൽചെയർ ഉരുട്ടി അയാളുടെ ഹോംനഴ്സിനെ എല്പിച്ചിട്ട് മുറിയിലേക്ക് കേറി .. അലമാര തുറന്ന് രണ്ടുമൂന്ന് ഷർട്ടും എടുത്ത് താഴെക്കിറങ്ങി ..അപ്പോൾ ഹാളിൽ കുമാരേട്ടനും സിറ്റൗട്ടിൽ ആ ചെറുപ്പക്കാരനും നിൽക്കുന്നുണ്ടായിരുന്നു .ഷർട്ട് അവൾ കുമാറേട്ടന് നേരെ നീട്ടി…
ഇത് പാകമാകുമോ എന്ന് നോക്കാൻ പറ ..
കുമാരേട്ടൻ ഷർട്ട് വാങ്ങി അവന് കൊടുത്തു.. അവനത് ഇട്ട് നോക്കുന്നത് അവൾക്ക് കാണാമായിരുന്നു.. അവൾ ഒരു സെറ്റിയിൽ കാലിന്മേൽ കാൽ കേറ്റി വച്ച് ഇരുന്നു..അവനോട് കേറി വരാൻ പറ… അവളുടെ ആജ്ഞ കേട്ട് കുമാരേട്ടൻ അവനെ ഹാളിലേക്ക് കേറ്റി നിർത്തി .
എന്താ നിന്റെ പേര്…?
ശരത് .
വീടെവിടെ…?
വയനാട് .
ആരൊക്കെ ഉണ്ട് വീട്ടിൽ…?
അമ്മയും രണ്ട് അനിയത്തിമാരും .
ഇവിടെ എന്തായിരുന്നു പ്രശ്നം..
അത് മാഡം.. ഞാൻ ഒരു സാധാരണക്കാരനാ.. ഒരു കാറ് c c ആയി എടുത്ത് ടാക്സി ഓടുകയാണ് ഞാൻ . ഇന്ന് എന്റെ വണ്ടിയിലേക്ക് ഇവിടത്തെ വണ്ടി വന്നിടിച്ചു ഒരു സൈഡ് മുഴുവൻ പൊളിഞ്ഞു പോയി.. അത് നന്നാക്കാനുള്ള പൈസ ചോദിച്ചപ്പോൾ എന്നെ തല്ലിയിട്ട് ഇവർ ഇങ്ങോട്ട് പോന്നു.. ഞാൻ പിറകെ എത്തി പൈസ ചോദിച്ചപ്പോഴാണ് ആ പ്രശ്നം ഉണ്ടായത്..
അവന്റെ വിവരണം കേട്ട് അവൾ കുമാരേട്ടനെ നോക്കി.. ശരിയെന്ന അർഥത്തിൽ അയാൾ തല കുലുക്കി..
സാരമില്ല വണ്ടി നന്നാക്കാനുള്ള പൈസ ഞാൻ തരാം കെട്ടോ..
അവന്റെ മുഖത്ത് ആശ്വാസം കലർന്ന ഒരു ചിരി ഉണ്ടായി .