ശരത്തേ ഞാൻ ഗർഭിണി ആണ്…
അയ്യോ ചേച്ചി.. ഇത്… ഇനി എന്ത് ചെയ്യും…
നീ പേടിക്കണ്ട ശരത്തേ.. ഞാൻ ഇത് ആഗ്രഹിച്ചതാണ്..നമുക്ക് ഒരു കുഞ്ഞ്… നിന്റെ ജീവിതത്തെ ഇത് ഒരിക്കലും ബാധിക്കില്ല… അവനത് തൃപ്തി ആയില്ലെങ്കിലും അവനൊന്നും പറഞ്ഞില്ല…
മാലതി ഇതിനീടയിൽ ശരത്തിന്റെ വീട്ടിലെ കാര്യങ്ങളെല്ലാം നന്നായി നോക്കുന്നുണ്ടായിരുന്നു..ആറു മാസങ്ങൾ
കൂടി കഴിഞ്ഞു.. ഇതിനിടയിൽ പെട്ടന്ന് മാലതിയുടെ ഹസ്ബൻഡ് ഒരു അറ്റക്കിൽ മരിച്ചു.. ആ വീട്ടിലെ ചുമതലകളെല്ലാം ശരത് ഏറ്റെടുത്തു.. അതവൾക്കും ഇഷ്ടമായിരുന്നു..
മാലതി മാസം തികഞ്ഞു ഒരു ആൺകുഞ്ഞിന് ജന്മം നൽകി..ശരത്തിനോട് വേറെ ഒരു നല്ല കുട്ടിയെ കല്യാണം കഴിച്ചുകൊള്ളാൻ അവൾ പറഞ്ഞെങ്കിലും അവൻ കൂട്ടാക്കിയില്ല..
ഇതാണ് തന്റെ ജീവിതമെന്ന് അവൻ തീരുമാനിച്ചു കഴിഞ്ഞു… ഒരിക്കലും താൻ ചിന്തിക്കാത്ത ജീവിതത്തിലൂടെയാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്… ഈ സൗഭാഗ്യങ്ങളൊന്നും താൻ സ്വപ്നം കണ്ടിട്ടുകൂടി ഇല്ല… മാലതിയെ ഭാര്യയായി കണ്ട് …. കുഞ്ഞിനൊപ്പം … അവരുടെ സ്വത്തു കാര്യങ്ങളും നോക്കി.. അവർ സസുഖം ജീവിച്ചു..
അവസാനിച്ചു .