നിരുപമ : എന്ത് എടാ പോടാ എന്നോ?
ജിത്തു : അല്ല. എടി പോടീ എന്നൊക്കെ…☺️
നിരുപമ : അത് വേണോ. ആരെങ്കിലും കേട്ടാൽ എന്ത് വിചാരിക്കും.
ജിത്തു : അതിന് എല്ലാവരുടെയും മുന്നിൽ വെച്ച് വിളിക്കുന്നില്ലല്ലോ. നമ്മൾ മാത്രം ഉള്ളപ്പോൾ.
നിരുപമ : ആം എന്നാ ഓക്കേ.
ജിത്തു : എന്നാ ശരി എടി. 😌
നിരുപമ : ടാ.. 😂😂
ജിത്തു : 😁😁😁
നിരുപമ : ☺️☺️ ഗുഡ് നൈറ്റ്
ജിത്തു : ഓക്കേ ഡി. ഗുഡ് നൈറ്റ്
ചാറ്റ് നിർത്തി ഫോൺ മാറ്റി വെച്ച് തന്റെ തലയണയിൽ മുഖം അമർത്തി കിടക്കുമ്പോൾ ആദ്യ പ്രണയം ഉണ്ടായപ്പോലെ ഒരു ഫീലായിരുന്നു നിരുപമക്ക് അപ്പോൾ. തെറ്റാണെന്ന് ഉള്ളിൽ എവിടെയോ ആരോ പറയുമ്പോഴും, എന്തെന്നില്ലാത്ത ഒരു ആവേശവും പിടപ്പും അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു.
ജിത്തുവിനെയും ഓർത്ത് കിടന്ന് അവളുടെ കണ്ണുകൾ പതിയെ അടഞ്ഞു.