വിൻസി അവളെ കളിയാക്കി ഒന്ന് നോക്കി…
“ഒന്ന് പോടീ…അതൊന്നും അല്ല…അവൻ അവളുടെ മേത്തു ചാരി നിന്നാൽ എനിക്ക് എന്താ…”
“എന്താടി നിന്റെ മുഖം ആകെ ചുവന്നല്ലോ… ”
“ഒന്ന് പോടീ അവിടന്ന്….”
വിൻസി ഒരു ആക്കിയ ചിരി ചിരിച്ചു പിന്നെ ഒന്നും മിണ്ടാൻ പോയീല്ല…അങ്ങനെ അവർ വീട്ടിൽ എത്തി…. കീർത്തുവിന്റെ മനസ്സിൽ ഇന്ന് ഹരി രജിതയെ ജാക്കി വച്ചതും അവൾ അതിന് നിന്നുകൊടുത്തതും ആയിരുന്നു… സൗമ്യ വന്നു അവളെ വിളിച്ചു… കീർത്തു സോഫയിൽ ഇരിക്കാർന്നു…അവൾ വിളി കേട്ടില്ല… രണ്ട് തവണ ആവർത്തിച്ചപ്പോൾ ദേഷ്യം കൊണ്ട് കയ്യിലെ ചൂൽ എടുത്ത് ഒരു വീക്… അപ്പോൾ ആണ് സ്വബോധത്തിൽ നിന്നും എണീക്കുന്നത്…
“ആഹ്ഹ് അമ്മേ… എന്താ ഈ ചെയ്യുന്നേ…”
“നീ എന്ത് ആലോചിച്ചു ഇരിക്കുവാരുന്നു…”
“അത്… അത് പിന്നെ ഞാൻ കോളേജിലെ കാര്യങ്ങൾ ആലോചിക്കുവാർന്നു…”
“കോളേജിലെ എന്ത് കാര്യം… ദേ പെണ്ണേ ഇത്പോലെ ഞാനും ഈ പ്രായത്തിൽ ആലോചിച്ചിട്ടുള്ളതാ…”
സൗമ്യ അതും പറഞ്ഞു അവളെ ഒന്നു തുറിച്ചു നോക്കി… അത് കേട്ട് കീർത്തു ഒന്ന് ചമ്മി എങ്കിലും അത് പുറത്ത് കാണിച്ചില്ല…
“ആഹ് ഒന്ന് പോ അമ്മേ… വെറുതെ എന്നോട് ഒടക്കാൻ വന്നേക്കുവാനോ…. ഞാൻ മുറ്റം അടിച്ചുവാരാം…”
അത് കേട്ടതും സൗമ്യ അടുക്കളയിലേക്ക് പോയി…പിന്നെ അമ്മയെ അധികം സംശയിപ്പിക്കണ്ട എന്ന് കരുതി പെട്ടെന്ന് തന്നെ മുറ്റം അടിയും വീട്ടിലെ ജോലികളും എല്ലാം ചെയ്തു…