“എടീ… ഇവിടെ വേറെ ആരും ഇല്ലല്ലോ…നമുക്ക് തിരിച്ചു പോകാം… ഇവിടെ ഒക്കെ ആളുകൾ വെള്ളമടിക്കാൻ വരുന്നതാ…”
അനീഷ പേടിയോടെ രജിതയോട് പറഞ്ഞു…
“അതൊന്നും ഇല്ലടി… നമുക്ക് ആ പാലത്തിൽ പോയി ഇരിക്കാം… ഇവിടെ ഒന്നും വേറെ ആരും വരില്ല…”
“വേണ്ട ഡീ നമുക്ക് തിരിച്ചു പോകാം… അനീഷ പറഞ്ഞത് ശരിയാ… നമ്മൾ അമ്പലപ്പറമ്പിൽ നിന്നും ദൂരെ ആണ്… ആരെങ്കിലും വന്നാൽ…”
കീർത്തുവും അനീഷയെ ശരി വച്ചു…
“ഓഹ് ഇങ്ങനെ ഒരു പേടിത്തൂറികൾ… ഇങ്ങോട്ട് വന്നേ…”
രജിത പുച്ഛത്തോടെ അവരെ നോക്കി അനീഷയുടെ കൈപിടിച്ച് നടന്നു… എന്നാൽ അനീഷയുടെയും കീർത്തുവിന്റെയും പേടി ശരി ആയിരുന്നു… അവിടെ 3 പേര് ഇരുന്നു വെള്ളം അടിക്കുന്നു… നല്ല ഫിറ്റ് ആണ്… മൂന്നും ഒരു 30 വയസിനു അടുത്ത് കാണും… ഇവരെ കണ്ടപാടേ മൂന്നിന്റെയും മുഖം വിടർന്നു….മൂന്നും വെള്ളമടി മാത്രം അല്ല കഞ്ചാവും ഉണ്ട്….
“ദേ നോക്കിയേ ഡാ… നമുക്ക് കമ്പനി തരാൻ 4 ചിമിട്ടൻ സാധനങ്ങൾ വന്നേക്കുന്നു…”
കൂട്ടത്തിൽ ഒരുത്തൻ തന്റെ കൂടെ ഉള്ളവരോട് പറഞ്ഞു….
“എടീ നമുക്ക് പോകാം…”
രജിതക്ക് അപ്പൊ ആണ് ശരിക്കും പേടി തോന്നിയത്… അവർ അവിടെ നിന്നും പോകാൻ നിന്നപ്പോഴേക്കും കൂട്ടത്തിൽ ഒരുത്തൻ അവരുടെ പിന്നിൽ ആയി വന്നു നിന്നു…
“ആഹ് അങ്ങനെ അങ്ങ് പോയാലോ… നിക്ക്… ഞങ്ങൾ ചോദിക്കട്ടെ…”
“മാറ് ഞങ്ങൾക്ക് പോണം…”
രജിത ആണ് അത് പറഞ്ഞത്… കൂട്ടത്തിൽ കുറച്ചു ധൈര്യം ഒക്കെ ഉള്ളത് അവൾക്കാണ്… കീർത്തു ഉൾപ്പടെ ബാക്കി എല്ലാം പേടിച്ചു നിക്കുവാണ്… അമ്പലത്തിൽ തായമ്പകയുടെ സൗണ്ട് മുഴങ്ങി നിക്കുന്നത് കൊണ്ട് ഇവർ ഒന്ന് ഒച്ച വച്ചാൽ പോലും ആരും കേൾക്കില്ല…