“എന്റെ അമ്മയോ…”
“അതെ… ഈ പ്രായത്തിലും എന്ത് ലുക്ക് ആണ്… നല്ല ആപ്പിൾ പോലെ….”
അത് വായിച്ചപ്പോഴേക്കും വല്ലാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവൾ… ചുണ്ടിൽ ഒരു ചിരി വിടർന്നു…. ശരിക്കും അവന്റെ ചാറ്റിങ്ങിൽ അവൾ ആനന്ദം കണ്ടെത്തിയിരുന്നു….
“ആ മതി എന്റെ അമ്മയെ പൊക്കി പറഞ്ഞത്….”
“ഹ്മ്മ് താൻ വരുന്നുണ്ടോ…”
“ആ കുറച്ചു കഴിഞ്ഞാൽ ഇറങ്ങും വെയിൽ ഒന്ന് ആറിയിട്ട് പോകാം എന്ന് വച്ചു നിക്കുവാണ്…”
“ഹ്മ്മ്… എന്നാൽ നമുക്ക് ഇവിടെ വച്ചു കാണാം…”
“ഹ്മ്മ്…”
അങ്ങനെ ചാറ്റിങ് തല്കാലത്തേക്ക് നിർത്തി വച്ചു… അവൾക്ക് ഒന്ന് അമ്പലപ്പറമ്പ് വരെ പോയാലോ എന്ന് തോന്നി…
“എടീ… നമുക്ക് പൂരം കാണാൻ പോയാലോ….”
“ഇപ്പോഴോ കുറച്ചു കഴിഞ്ഞു പോയാൽ പോരെ….”
“ഇപ്പൊ പോകാം…പൂരം എത്തി കാണും… നീ അവളുമാരെ വിളിക്ക്…”
വിൻസി അങ്ങനെ അവരെ വിളിച്ചു… പക്ഷെ കുറച്ചു കഴിഞ്ഞു ഇറങ്ങാം എന്നാണ് മറുപടി വന്നത്…
“കീർത്തു അവർ കുറച്ചു കഴിഞ്ഞേ വരുള്ളൂ എന്ന്….”
“എന്നാൽ നമുക്ക് പോകാം…”
“നിനക്ക് എന്താ പെണ്ണേ… അവളുമാർ വരുമ്പോൾ പോയാൽ പോരെ….”
“വാ നമുക്ക് ഇപ്പൊ പോകാം….”
അങ്ങനെ വെറുതെ ഇരുന്ന വിൻസിയെയും എണീപ്പിച്ചു കൊണ്ട് കീർത്തു അമ്പലപ്പറമ്പിലേക്ക് നടന്നു… സൗമ്യ അമ്പലപ്പറമ്പിലേക്ക് വരാനുള്ള ഒരുക്കത്തിൽ ആയിരുന്നു…അവർ നടന്നു നടന്നു അമ്പലപ്പറമ്പിൽ എത്തി…അവൾ ചുറ്റും ഒന്ന് കണ്ണോടിച്ചു… ഹരി അവിടെ എവിടെങ്കിലും നിക്കുന്നുണ്ടോ എന്നറിയാൻ… എന്നാൽ അവിടെ ഒന്നും അവനെ കാണാനില്ല…. കീർത്തു വിൻസിയുടെ കൈപിടിച്ച് കൊണ്ട് അമ്പലപ്പറമ്പിൽ നടക്കുക ആണെന്ന വ്യാജേന ഹരിയെ തിരഞ്ഞു നടന്നു…. അവസാനം അമ്പലത്തിന്റെ ഒരു ഭാഗത്തു അവൻ നിക്കുന്നത് അവൾ കണ്ടു… പതിവ് പോലെ തന്നെയും നോക്കി ഒരു വഷളൻ ചിരി ഉണ്ട് അവന്റെ മുഖത്തു…