“ എന്നാ കുട്ടേട്ടനൊര് കാര്യം ചെയ്യ്… ഇത്തവണ പാട്ടത്തിന് എത്ര കിട്ടണമെന്ന് നോക്കി അത് കുഞ്ഞിക്കയോട് പറ… അയാള് അത് തരാൻ തയ്യാറാണെങ്കിൽ അയാൾക്ക് തന്നെ കൊടുത്തേക്ക്…”..
രാജേന്ദ്രൻ പരിഹാരം പറഞ്ഞു..
എന്നാൽ ജഗന്നാഥനതിഷ്ടപ്പെട്ടില്ല..
“അതെങ്ങിനെ ശരിയാകും… ?.
അപ്പോ ഞാൻ വാക്ക് കൊടുത്തയാളോട് എന്ത് പറയും…?”..
“ഏട്ടൻ വാക്ക് കൊടുക്കും മുൻപ് എല്ലാരോടുമൊന്ന് പറയണ്ടേ…?”..
“ അപ്പോ എന്റെ വാക്കിനിവിടെ ഒരു വിലയുമില്ലെന്നർത്ഥം…”..
“അങ്ങിനെയൊന്നും ആരും പറഞ്ഞില്ല..
അമ്മ പറ… എന്താ ചെയ്യേണ്ടത്… ?”..
രാജേന്ദ്രൻ അമ്മയോട് ചോദിച്ചു..
“ ആരാ ജഗാ നിന്റെ പുതിയ പാട്ടക്കാരൻ… ?”..
തമ്പുരാട്ടി ജഗന്നാഥനോട് ചോദിച്ചു..
“അമ്മേ… അതെനിക്ക് വേണ്ടപ്പെട്ടയാളാ… ഇത്തവണ കോലോത്തെ തേങ്ങയും, അടക്കയും അയാൾക്ക് പാട്ടത്തിന് കൊടുക്കാംന്ന് ഞാൻ വാക്ക് പറഞ്ഞ് പോയി… “..
“എന്തിനാ ജഗാ നീ വേണ്ടാത്ത കാര്യമൊക്കെ വാക്ക് കൊടുക്കുന്നത്…?.
അതൊക്കെ ഇത്രയും കാലം വെടിപ്പായിട്ട് കുട്ടൻ ചെയ്തതല്ലേ… ?.
നീ തൽക്കാലം ജ്വല്ലറിയിലെയും, പെട്രോൾ പമ്പിലേയുമൊക്കെ കാര്യം നോക്കിയാ മതി… കേട്ടല്ലോ…?.
കുട്ടാ… ആർക്കാ ഇത് വരെ കൊടുത്തത് എന്ന് വെച്ചാ അവർക്ക് തന്നെ കൊടുത്താ മതി… കാശ് വല്ലതും കൂടി കൂട്ടിക്കിട്ടുമോന്ന് നോക്ക്…”..
തമ്പുരാട്ടി വിഷയത്തിന് തീർപ്പ് കൽപിച്ചു.. ജഗൻ ഭക്ഷണം പകുതി മതിയാക്കി എണീറ്റ് പോയി.. കുട്ടനും പതിയെ പിന്തിരിഞ്ഞു.. ഈ കാട്ട് പോത്ത് തന്നെയൊന്ന് നോക്കിയതും കൂടിയില്ലല്ലോന്ന് ഗൗരി നിരാശയോടെ ഓർത്തു..