കുതിക്കാൻ കൊതിക്കുന്നവർ 3 [സ്പൾബർ]

Posted by

 

കുറച്ച് സമയം കൂടിയവർ കുട്ടനെ കാത്തു.. പക്ഷേ അയാൾ കഴിക്കാൻ വന്നില്ല.. കോലോത്തുള്ളവരെല്ലാം ഭക്ഷണം കഴിച്ച് അവരവരുടെ അറകളിൽ മയക്കത്തിലായിരിക്കും എന്നുറപ്പിച്ച് അടുക്കളവാതിലിലൂടെ ലക്ഷ്മിയും, ഹേമയും പുറത്തിറങ്ങി..

മുറ്റത്തൂടെ നടന്ന് ലക്ഷ്മി ആരും കാണാത്ത പൂമുഖത്തിന്റെ തിണ്ണക്ക് താഴെയിരുന്നു.. ഈ സമയത്ത് ആരും ഇറങ്ങിവരില്ലെന്ന് അവൾക്കുറപ്പായിരുന്നു..

 

ഹേമ,മുറ്റത്തൂന്ന് തൊടിയിലേക്ക് കയറി.. തൊടിയിലൂടെ കുട്ടൻ കിടക്കുന്ന ഷെഡിലേക്ക് ഒരു നടവഴിയുണ്ട്.. അവൾ ആ വഴിയിലൂടെ കാട് പോലെ തോന്നിക്കുന്ന തൊടിയിലൂടെ നടന്നു.. കുറച്ച് ദൂരമേ ലക്ഷ്മിക്ക് ഹേമയെ കാണാൻ പറ്റിയുള്ളൂ..പിന്നെയവൾ കാട്ടിലേക്ക് മറഞ്ഞു..

 

ആദ്യമായാണ് ഹേമ ആ ഷെഢിലേക്ക് പോവുന്നത്.. ചുറ്റും കാടാണ്.. നടുവിൽ ഒരു ഷെഡ്.. നല്ല തണുപ്പുളള അന്തരീക്ഷം.. ഇവിടെ എന്ത് സംഭവിച്ചാലും കോലോത്തുള്ളവര് തന്നെ അറിയില്ലെന്ന് ഹേമക്ക് തോന്നി.. ഇവിടെ ആൾപെരുമാറ്റമുള്ളതായി അവൾക്ക് തോന്നിയില്ല.. ഇനി കുട്ടേട്ടൻ ഇവിടില്ലേ.. മുറിയുടെ വാതിൽ അടഞ്ഞ് കിടക്കുകയാണ്.. വിളിച്ച് നോക്കാം എന്ന് കരുതിയാണ്.. എന്നാൽ ഒരു തുണി കൊണ്ട് മറച്ച ജനൽ കണ്ടപ്പോ അവൾക്കൊരു കുസൃതി തോന്നി..ഒന്നൊളിഞ്ഞ് നോക്കാം.. കുട്ടേട്ടൻ ഉറങ്ങുകയാണെങ്കിൽ കുറച്ച് നേരം നോക്കാം..

 

കുട്ടൻ കിടക്കുന്ന മുറിക്ക് രണ്ട് ജനലുകളുണ്ട്.. രണ്ടിനും പാളികളില്ല.. തുണി വെച്ച് മറച്ചിരിക്കകയാണ്.. ഹേമ ഒരു ജനലിനടുത്തേക്ക് വന്ന് ചുറ്റും നോക്കി.. പിന്നെ കർട്ടണിട്ട തുണി പതിയെ ഒരു ഭാഗത്തേക്ക് നീക്കി അകത്തേക്ക് നോക്കി.. വിശ്വസിക്കാനാവാത്ത ഒരു കാഴ്ച കണ്ട് ഹേമ ഞെട്ടിപ്പോയി.. തൊണ്ടക്കുഴിയിൽ നിന്ന് പുറപ്പെട്ട അലർച്ച കഷ്ടപ്പെട്ടാണ് ഹേമ പുറത്ത് ചാടാതെ നോക്കിയത്..

Leave a Reply

Your email address will not be published. Required fields are marked *