ഒരു താരതമ്യമൊന്നുമല്ലെങ്കിലും ഒരു കാര്യം പറഞ്ഞോട്ടെ… സ്മിത എഴുതിയതിന്റെ പകുതി എണ്ണം കഥകൾ ഞാനും എഴുതിയിട്ടുണ്ട്.. സ്മിതക്ക് കിട്ടിയ അത്രയില്ലെങ്കിലും അത്യാവശ്യം ലൈക്കും, വായനക്കാരും എന്റെ കഥകൾക്കുമുണ്ട്..
അതിനർത്ഥം താങ്കൾക്കിഷ്ടമല്ലെന്ന് കരുതി,എന്റെ കഥകൾ ഇഷ്ടപ്പെടുന്നവരും ഇവിടെയുണ്ട്.. ഇരുനൂറ്ലൈക്ക് പോലും കിട്ടാത്ത കഥകൾ പോലും സ്മിതക്കുണ്ട്.. താങ്കൾ ആഘോഷിക്കും എന്ന് പറഞ്ഞ കഥക്ക് എത്ര ലൈക്കുണ്ട്..?..അതിനർത്ഥം സ്മിത മോശം എഴുത്തുകാരിയെന്നാണോ… ?.
ഒരിക്കലുമല്ല..ഞാനും സ്മിതയുടെ ഒരു ആരാധകനാണ്..അവരുടെ കഥകളൊക്കെ ആവേശപൂർവ്വം വായിച്ചിട്ടുമുണ്ട്..
താങ്കൾക്ക് ഇഷ്പ്പെട്ട എഴുത്തുകാർ മാത്രം മികച്ചതാണെന്ന് പറഞ്ഞോളൂ..പക്ഷേ അത് മറ്റുള്ളവരെ അവഹേളിച്ച് കൊണ്ടാവരുത്..അത് ചിലക്കെങ്കിലും മനപ്രയാസമുണ്ടാക്കിയേക്കാം..
പിന്നെ കഥകൾക്ക് പേരിടുന്നതിനെ പറ്റിയും ഒരു പരാമർശം താങ്കൾ നടത്തി.. അതെന്നെ ഉദ്ദേശിച്ചാണോ എന്നൊന്നും എനിക്കറിയില്ല.. ചിലർ കഥകൾക്ക് നല്ല പേരിടും, എന്നാൽ കഥയുമായി ഒരു ബന്ധവുമുണ്ടാവില്ല എന്നാണ് താങ്കൾ പറഞ്ഞത്..
ഞാൻ എന്റെ കഥകൾക്ക് പേരിടുന്നത് നല്ലപോലെ ആലോചിച്ചിട്ടാണ്.. കഥകൾക്ക് പറ്റിയ പേര് തന്നെയാണ് ഞാനിടുന്നത് എന്ന് തന്നെയാണ് എന്റെ വിശ്വാസം.. അപൂർവ്വം ചിലപ്പോൾ മറിച്ചും സംഭവിച്ചേക്കാം..
അതൊന്നും ഒരു കുറവായി കാണേണ്ടതില്ല..
ഇതൊന്നും ഒരു കുറ്റപ്പെടുത്തലായി താങ്കൾ കാണേണ്ടതില്ല.. മൊത്തം എഴുത്തുകാരെയും പുഛത്തോടെ കണ്ടത് കൊണ്ട് മാത്രം ഇത്രയും പറഞ്ഞതാണ്.. വിമർശനങ്ങളെ പൂച്ചെണ്ട് പോലെ സ്വീകരിക്കുന്നു..