സമയം അങ്ങനെ പൊയ്ക്കൊണ്ടിരുന്നു…………
വൈകിട്ടുള്ള ചായയും കുടിച്ചിട്ട് വീണ്ടും ജോലിക്കിറങ്ങാൻ തുടങ്ങുമ്പോഴാണ് ഫോൺ ബെല്ലടിക്കുന്ന ശബ്‍ദം രാജീവിന്റെ കാതുകളിലേക്ക് പാഞ്ഞത്.
“”ഇത് ഉറപ്പായും കബീറിക്കാ ആയിരിക്കും……
ദിവസവും കഴിക്കുന്നവരുടെ വെപ്രാളം നമ്മുക്കറിയാവുന്നതല്ലേ.”” അവൻ പറഞ്ഞുകൊണ്ട് ഫോൺ നോക്കുമ്പോൾ റസീനയും.
“”ഹലോ…………………
ഇത് ഞാനാ റസീനാ.”” കിളിനാദം അവന്റെ
മനസിനെ കുളിർമഴ പെയ്യിച്ചു.
“”എന്താമോളെ ……………??”” രാജീവ് ചോദിച്ചു.
“രാജീവേട്ടൻ വൈകിട്ട് വരുമോ.?
വാപ്പ ചോദിക്കാൻ പറഞ്ഞു.””
“”ഹ്മ്മ്മ് ……… അർജെന്റ് പണിയാ മോളെ…
ഇന്ന് മിക്കവാറും രാത്രിയാവും തീരാൻ.
വാപ്പയോടു പറ നാളെ ഉറപ്പായും വരാമെന്ന്.””
“”ആണോ.??
എങ്കിൽ പറയാം രാജീവേട്ടാ..
പിന്നെ, നാളെ ഉറപ്പായും വരണം കെട്ടോ.
ഉമ്മയും തിരക്കി ഏട്ടനെ..””
“”ആഹ്ഹ…. ഉറപ്പായും വരാം.”” അവൻ പറഞ്കൊണ്ട് ഫോൺ വെയ്ക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധമായിരുന്നു രാജീവിന്
തോന്നിയത്.
_____________________
അന്ന് രാത്രി എട്ടുമണി കഴിയുമ്പോൾ ജോലിയൊക്കെ കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന രാജീവിന്റെ മനസുനിറയെ റംലയും റസീനയും മാത്രം ആയിരുന്നു.
“”ഈ വഴി വീട്ടിൽ കയറാതെ അങ്ങോടൊന്നു പോയാലോ എന്നും പോലും കൊതിച്ച നിമിഷങ്ങൾ.””
“”ഇനിയിപ്പം വേണ്ടാ ………………”” വീട്ടിൽ എത്തിയ അവൻ കുളിച്ചു ആഹാരമൊക്കെ കഴിച്ചു ബെഡിലേക്ക് കിടന്നുകൊണ്ടു വാട്ട്സപ്പ് ഓപ്പൺ ചെയ്യുമ്പോൾ മുന്നിൽത്തന്നെ ഇടം പിടിച്ചിരുന്നു റസീനയുടെ മെസ്സേജുകൾ….