ന്നാൽ ദീപാരാധന കഴിഞ്ഞു അവിടുന്ന് ഇറങ്ങുമ്പോൾ, നേരെ വെളിയിലും ഒന്ന് തൊഴുത് പോകാൻ നിന്ന ന്നെ തടഞ്ഞമ്മ, അമ്പലത്തിന്റെ പടിയിൽ ഇരുപ്പ് ഉറപ്പിച്ചു.. ന്നോടും ഇരിക്കാൻ കൈ കാണിച്ചു.
“” വീട്ടിലെ കാര്യം ചോദിച്ചത് മുതൽ മോന്റെ മുഖത്തെ വിഷമം ഞാൻ ശ്രദ്ധിച്ചു.. ന്താ പറ്റിയെ.. ഈ അമ്മയോട് പറയ്… “”
“” ഏയ്യ് ഒന്നുല്ലമ്മാ…
അമ്മക്ക് തോന്നണതാവും.. നിക്കൊരു വിഷമൊമില്ല… “”
“” മോനെ അമ്പലത്തിന് മുന്നിന്ന് ഈ അമ്മയോട് കള്ളം പറയല്ലേട്ടാ…
കണ്ടിട്ട് കുറച്ചേ ആയുള്ളൂ ങ്കിലും നിന്റെ ഉള്ളിലെ വിഷമം നിക്ക് മനസിലാവും… അതോണ്ട് ന്റെ കുഞ്ഞ് അമ്മയോട് പറ, ന്താ പറ്റിയെ ന്റെ കുട്ടിക്ക്… “”
ഒരു പുഞ്ചിരിയിൽ നിറഞ്ഞ വാത്സല്യം ന്നിലേക്ക് ചാലിച്ചു നൽകുന്ന ആ മുഖത്തെ പ്രസന്നത ന്നെ അത്രെയേറെ തളർത്തി..
മുഖം കൊണ്ട് പോലും ഓർമയില്ലാത്ത ന്റെ അമ്മയെ ഞാൻ അന്ന് അവരിലൂടെ കണ്ടു.. ഒരമ്മയുടെ സ്നേഹത്തെ ഞാൻ ഇന്ന് അറിഞ്ഞു., ഇതൊന്നും അനുഭവിക്കാൻ വിധികപ്പെടാത്ത ന്നെ പോലൊരുവന് ഇതിലും കൂടുതൽ ന്ത് വേണം..
അന്ന് മൂന്നാമതൊരു സ്ത്രീക്ക് മുന്നിൽ ന്റെ കണ്ണ് നിറഞ്ഞു.. ആ കൈകൾ ന്നെ ചേർത്ത് പിടിച്ചു, ന്റെ സങ്കടങ്ങളെല്ലാം കേട്ടിരുന്നു.
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” ആരൂല്ലന്നൊരു തോന്നലൊന്നും ന്റെ കുട്ടിക്ക് വേണ്ട…അങ്ങനെ ചിന്തികേം വേണ്ട…ഈ അമ്മയുണ്ട് കൂടെ.. “”
എല്ലാം കെട്ട് കഴിഞ്ഞ് ഇടതൂർന്ന മിഴിയിലെ അവസാന സ്നേഹവും നിക്ക് മുന്നിൽ പൊഴിക്കുമ്പോൾ, ന്റെ കണ്ണും നിറഞ്ഞിരുന്നു.. അത് കണ്ട് സാരി തലപ്പ് കൊണ്ട് ന്നെ അടുത്തേക്ക് ചേർത്ത് നിർത്തി അവരെന്റെ കണ്ണീർ ഒപ്പിയെടുത്തു.