അമ്മ പോയ പുറകെ സ്റ്റെഫി അകത്തേക്ക് നീട്ടി വിളിച്ചു,
“” ഇവിടെ കെട്ടിക്കാറായ ഒരു പെങ്കൊച്ചുള്ളതാ.. അപ്പോ സ്നേഹപ്രകടനമൊക്കെ ഒരു മയത്തില് വേണേ… അപേക്ഷയാണ്… “”
അവളുടെ ശബ്ദം വീണതെ സോഫി വീണ്ടും തുടങ്ങി..
“” അയ്യാ കെട്ടിക്കാറായ ഒരു ചളുക്ക്… എണ്ണിച്ചു മുറിപ്പോയി വല്ലോം പഠിക്കെടി… “”
ഒറ്റ ആട്ടിലൂടെ രംഗം ശാന്തമാക്കി അവളാ വേദി ഒഴിഞ്ഞു തന്നു,
പിന്നെ അമ്മ കൊണ്ട് തന്ന ചോറും കറിയും കൂട്ടി ഞാനവളെ ഊട്ടി, നല്ല വിശപ്പുണ്ടായിരുന്നു പാവത്തിന്..
“” ഇത്രേം വിശപ്പുണ്ടായിരുന്നേൽ നിനക്ക് കഴിച്ചുടായിരുന്നോ പെണ്ണെ.. “”
അവസാന വറ്റും ന്നിൽ നിന്നും വായിലാക്കി അവൾ ന്നെ നോക്കിയതും ഞനൊന്നാ മുഖത്തേക്ക് നോക്കി ചോദിച്ചു.
“” ഹ്മ്മ്..ഹ്ഹ്.. അതെന്റെ ഇമേജിനെ ബാധിക്കും… ഇതെനിക്ക് അറിയായിരുന്നു കാണാണ്ടാവുമ്പോ ന്നെ തേടി വരുന്ന്… അതല്ലേ ഞാവെയിറ്റെയ്തെ..””
അവളെന്റെ കവിളിൽ ചുണ്ട് ചേർത്തു,
“” ഇഹ്ഹ്… ഉളുംബ്ബ് മണക്കണ് പെണ്ണെ… “”
ഉമ്മ കിട്ടിയ കവിൾ ഞാൻ തൂത്ത് ഈർഷ കാണിച്ചതും, ചുണ്ട് പിളർത്തി അവളെന്നെ നോക്കി,
“” സാരയില്ല.. സ്വന്തം ഭാര്യല്ലേ അനുഭവിച്ചോ… തല്ലുമ്പോ ഓർക്കണായിരുന്നു..””
അതും പറഞ്ഞു അമർത്തിയൊരുമ്മ കൂടി തന്നവൾ ഒന്ന് ചിരിച്ചു ഒപ്പം ഞാനും..
“” ഉമ്മ വെച്ച് കഴിഞ്ഞെങ്കിൽ നിക്ക് അങ്ങോട്ട് വരാമോ..?? “”