നിശാഗന്ധി 9 [വേടൻ]

Posted by

 

 

അവളെന്നെ ഒരു കൈ കൊണ്ട് ചേർത്ത് പിടിച്ചു, നെറ്റിയിൽ ചുണ്ട് ചേർത്തു..

 

 

 

“” വേറാരുമല്ലലോ… ന്റെ കെട്ടിയോനല്ലേ ന്നെ തല്ലിയെ.. നിക്ക് ഒരു ദേഷ്യോയില്ല… ദേ ഇങ്ങട് നോക്കിയേ.. വെറുതെ ഒന്നും ഓർത്ത് മനസ്സ് ചീത്തയക്കണ്ട…””

 

 

കുറച്ചു നേരം ഞാനൊന്നും മിണ്ടില്ല അവളും, അവളുടെ വാത്സല്യചൂടിൽ ഇഴുകി ഞാനും, ന്നെ ശ്രദ്ധിച്ചവളും അങ്ങനെയിരുന്നു,

 

 

 

“” ഇങ്ങനെ ഇരുന്നാ മതിയോ…?? ദേ…നിക്ക് നല്ലപോലെ വിശക്കണ്ണ്ട്, ന്തേലും കഴിക്കാൻ താടാ ഭർത്താവെ… “”

 

അവളെന്റെ താടിയിൽ പിടിച്ചു വട്ടം കറക്കിയൊന്ന് ചിരിച്ചു, ഞാനിന്നിലെറെ പ്രിയപ്പെട്ടൊരു ചിരി, ന്റെ പ്രാണന്റെ ചിരി..

 

അവളുമായി മുറിക്ക് വെളിയിലേക്ക് ഇറങ്ങുമ്പോൾ, അമ്മയും സോഫിയും ഹാളിൽ ഇരിപ്പുണ്ടായിരുന്നു, അവിടുന്ന് ചിരിച്ചുകൊണ്ട് ഇറങ്ങിയവളെ കണ്ട് അമ്മയും സോഫിയും താടിക്ക് കയ്യ് കൊടുത്ത് നോക്കി നിന്നു,

 

 

“” ഓഹ് ന്താ രണ്ടിന്റേം സ്നേഹം… പോയപോലെ ആണോന്ന് നോക്കിയേമ്മേ രണ്ടും.. “”

 

 

ഞങ്ങളുടെ വരവ് കണ്ട് കളിയാക്കിയവൾ ചിരിച്ചതും, പൊടി ന്ന് ദൂരെ നിന്നെ ന്റെ കൊച്ചവളെ പേടിപ്പിച്ചു,

 

 

 

“” അമ്മേ ചോറെടുക്കോ.. വിശക്കാണ്ണ്ട്…’”

 

 

ഒരു ചിരിയോടെ അമ്മേ ഒന്ന് നോക്കുമ്പോൾ തലയനക്കി അവർ അകത്തേക്ക് കയറി, ഒപ്പം ഞങ്ങളാ നിറം മങ്ങി തുടങ്ങിയ ആ പഴയ സോഫയിലേക്കിരുന്നു.

 

 

“” രണ്ട് പ്ലേറ്റിൽ ആക്കണ്ട ഒന്നെടുത്താ മതി.. ഞങ്ങള് ഒന്നിച്ചു കഴിച്ചോളാം… “”

Leave a Reply

Your email address will not be published. Required fields are marked *