അതാണ് നിക്കും വേണ്ടത്, പണ്ടേ ഇരുട്ട് പേടിയുള്ളവൾ, പ്രേതം ന്ന് എഴുതി കാട്ടിയാൽ ആ പരിസരത്തേക്കേ പോകാത്തവൾ..
നിന്നെ ഇന്ന് ഞാൻ കാണിച്ചു തരാടി..
ചേർന്ന് നിൽക്കുന്ന ഭാഗത്തെ, ലോബി ഏരിയിലെ സ്വിചിലേക്ക് ന്റെ കൈ നീണ്ടു, ചറ പറ ലൈറ്റ് ഓണാക്കി ഓഫാക്കി,
അത് കണ്ട് ഒന്ന് കണ്ണോടിച്ചവൾ തൊണ്ട കുഴിയിൽ നിന്നും തുപ്പൽ അല്പം പ്രയാസപ്പെട്ടിറക്കി..
ലൈറ്റ് എഫക്ട്ന് പുറമെ ഞാൻ ഒന്ന് ചിരിക്കുക കൂടെ ചെയ്തതും, പെണ്ണോന്ന് പരുങ്ങി അകത്ത് കയറി കതകടച്ചു,
വിട്ടില്ല….!! തികട്ടി വന്ന ചിരി കടിച്ചു പിടിച്ചു ഞാൻ ഡോറിനരികിൽ നിന്നും ശ്വാസം അല്പം ഉച്ചത്തിൽ എടുത്ത് വിട്ടു കൊണ്ടിരുന്നതും ന്റെ ഫോൺ ബെല്ലടിക്കുന്നതും ഒന്നിച്ചു. പെട്ടന്ന് ഞനത് സൈലെൻസ് ആക്കി വീണ്ടും കുറച്ചൂടെ ഒച്ചത്തിൽ ആക്കിയതും അവള് കിടന്ന് അലാറാൻ തുടങ്ങി, സംഭവം കൈ വിട്ടു പോയിന്ന് മനസിലായതും കളിയെല്ലാം വിട്ട് ഞാൻ അവളെ വിളിച്ചതും നിമിഷ നേരം കൊണ്ട് ആ വാതിൽ നിക്ക് മുന്നിൽ തുറന്ന്, ഒപ്പം കരഞ്ഞു കലങ്ങി വിറച്ച ശരീരവുമായി പെണ്ണെന്റെ നെഞ്ചിലെക്ക് ആർത്തലച്ചു വീണു..
“” വാ… വാവേ.. നിക്ക്.. നിക്ക് പേടിയാ… “”
അവളെന്നെ വീണ്ടും ചുറ്റി വരിഞ്ഞു ആഴത്തിൽ കണ്ണീർ പൊഴിച്ചു.
“” പേടിക്കണ്ട… ഞാനില്ലേ… “”
അവളെയൊന്ന് അശ്വസിപ്പിച്ചു ഞാനാ മുടിയിൽ തഴുകി, ഇപ്പോളെങ്ങാനും ഞാനാ അത് ചെയ്‌തെന്ന് അവളറിഞ്ഞാ, ന്നെ ഉയിരോടെ മേലേക്ക് എടുക്കാം..