“” അതെ.. അതെ… നല്ല അൽക്കഹോളിക് വെതറ്.. “” ഞാനെന്റെ കൈയൊന്ന് കൂട്ടി തിരുമ്മി,
“” ഓഹ് അങ്ങനെയിപ്പോ വെതറണ്ട… അയ്യാ.. വനങ്ങ് വെതറാൻ വന്നിരിക്കണ്.. “”
ന്റെ ആ നീല നിലാവിൽ വെള്ളം കോരിയൊരിച്ചുകൊണ്ട് മീനാക്ഷി ന്റെ കാലിൽ തല്ലി.. അതിന് അപർണ്ണയൊന്ന് ചിരിച്ചു ന്റെ പക്ഷം പിടിച്ചു.
“” നീയവനെ തല്ലുവൊന്നും വേണ്ട.. അവൻ പറഞ്ഞതിലും കാര്യോണ്ട്.. “”
ഒന്ന് ചുറ്റും നോക്കി അപർണ്ണയും കൈകൾ കൂട്ടി തിരുമ്മി.
“” വിട്ടേ… വിട്ടേ.. രണ്ടും അത് വിട്ടേ.. വെറുതെ ന്നെ കുടുംബത്തുന്ന് ചവിട്ടി പുറത്താക്കിക്കരുത്… പ്ലീസ്, “”
പരസ്പരമോന്ന് ചിരിച്ചു ആ അന്തരീക്ഷം മയപ്പെടുത്തുമ്പോ, ന്നിലേക്ക് അന്നത്തെ ആ രാത്രിയാണ് കടന്നു വന്നത്,..
✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨
“” അവര് പോയോ ചെക്കാ…? “”
വിശാല് ചെന്നന്വഷിച്ചത് പ്രകാരം അവിടെ മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അവൻ പറഞ്ഞറിഞ്ഞു, അവിടെ ചെന്നിട്ടുള്ള കാര്യങ്ങൾ അവൻ നോക്കിക്കോളാം ന്നുടെ പറഞ്ഞതും രണ്ടിനേം രണ്ട് ദിവസം കഴിഞ്ഞ് തന്നെ പാക്ക് ആക്കി നാട്ടിലേക്കയച്ചു. അങ്ങനെ അവരെ അയച്ചു തിരിച്ചു വീട്ടിലേക്ക് വരാൻ വണ്ടി എടുക്കുമ്പോളാണ് പെണ്ണെന്നെ വിളിക്കുന്നത്,
( അന്നത്തെ ആ ഒളിച്ചോട്ടം ആർട്ടിഫിക്ഷൽ ആക്കാവേണ്ടി അവൻ കാർ സ്റ്റേഷനിൽ ഇട്ടിട്ട് ട്രെയിൻ കയറിയാണ് ഇങ്ങോട്ട് വന്നത്, ഓരോ സിനിമയൊക്കെ കണ്ടിട്ട് ഒളിച്ചോടാൻ നിന്നോളും മണ്ടൻ.. )