മംഗല്യധാരണം 10 [Nishinoya]

Posted by

 

“… അതൊന്നും വേണ്ട. എനിക്ക് എന്റെ മുറിയിൽ തന്നെ കിടക്കണം…” അമ്മയോട് അടിയുണ്ടാക്കി അവസാനം എന്റെ മുറിയിൽ തന്നെ പൊക്കോളാൻ സമ്മതം കിട്ടി.

 

 

 

“… നിന്റെ മുഖം എന്താടി കടന്നൽ കുത്തിയപോലെ ഇരിക്കണേ…” ചരുവിന്റെ തോളിൽ കൈയിട്ടു മുറിയിലേക്കുള്ള പടി കയറവേ ഞാൻ ചോദിച്ചു.

 

 

 

“… ഒന്നുമില്ല…”

 

 

 

ആ പറച്ചിലിൽ ഒരു സുഖക്കുറവ്. എന്നെ ബെഡിൽ കിടത്തി സാധനങ്ങൾ ഒക്കെ ഒതുക്കി പറക്കി വയ്ക്കുകയാണ് ചാരു. പക്ഷെ പുള്ളികാരി ഇപ്പോഴും മൂഡോഫ് ആണ്. കാര്യം എന്താണെന്ന് ഒരു പിടിത്തവും ഇല്ല. ഞാൻ ഓരോന്ന് ചോദിച്ചിട്ടും അവളുടെ പക്കൽ നിന്നും തൃപ്തികരമായ മറുപടി ഒന്നും വന്നില്ല. ബെഡ് ഒക്കെ നേരെ ആക്കി ചാരു താഴേക്ക് പോകാൻ ഒരുങ്ങി. ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ.

 

 

 

“… ആാാ അയ്യോ ആആഹ്‌…” പ്ലാസ്റ്റർ ഇട്ട കാലിൽ പിടിച്ചുകൊണ്ടു ഞാൻ നിലവിളിച്ചു

 

 

 

“… എന്താ എന്ത് പറ്റി…” വാതിലിൽ എത്തിയ ചാരു പേടിയോടെ എന്റെ അടുത്തേക്ക് ഓടി വന്നു

 

 

വെപ്രാളത്തോടെ എന്റെ ശരീരം മുഴുവൻ കൈകൾ കൊണ്ട് ഉഴിയാൻ തുടങ്ങി. പെട്ടെന്ന് അവളെ പിടിച്ചു എന്റെ നെഞ്ചിലേക്ക് ഇട്ട് കെട്ടിപിടിച്ചു.

 

 

“… എന്താടി നിനക്ക് ഒരു ജാട…”

 

 

“…എനിക്ക് ജാട ഒന്നും ഇല്ല.വിട് എനിക്ക് പോണം…” ഇത് എന്റെ അടവാണെന്ന് മനസ്സിലാക്കിയതും കെട്ടിപ്പിടിത്തത്തിൽ നിന്നും രക്ഷപെടാൻ ചാരു ഞെരിപിളി കൊള്ളാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *