“…അതെ. എന്നാ അടുത്ത വരവിനു കാണാം കേട്ടോ
“… ഓ ആയിക്കോട്ടെ…” അവളോട് ഒരു ബൈ പറഞ്ഞു നേരെ വീട്ടിലേക്ക്.
“… മോനെ ഇപ്പൊ എങ്ങനെ ഉണ്ടടാ. വേദന ഉണ്ടോ…” വീട്ടിൽ എത്തി കാറിൽ നിന്നും ഇറങ്ങാവെ അമ്മയുടെ അന്വേഷണം എത്തി.
“… കുഴപ്പം ഇല്ല അമ്മ…” കാറിൽ നിന്നും ഇറങ്ങി അമ്മയുടെ തോളിൽ കൈയിട്ടുകൊണ്ട് പറഞ്ഞു.
“…ഞാൻ വിഷമിക്കും എന്ന് കരുതി നീ അങ്ങനെ അല്ലെ പറയു…” എന്നെ മൊത്തത്തിൽ നോക്കി അമ്മ പറഞ്ഞു.
“… ഡോക്ടർ പറഞ്ഞതാ കുഴപ്പം ഒന്നും ഇല്ലന്ന്. അമ്മക്ക് സംശയം ഉണ്ടങ്കിൽ ദേ അച്ഛനോട് ചോദിക്ക്…”പിന്നെ അമ്മ ഒന്നും ചോദിച്ചില്ല. അമ്മയും അച്ഛനും എന്നെ താങ്ങി ഹാളിലെ സോഫയിൽ ഇരുത്തി.
“… എടാ എന്നാ ഞാൻ ഇറങ്ങട്ടെ…” കാർത്തി വീട്ടിൽ പോവാനായി ഇറങ്ങി.
“… എന്നാ ശെരിയാടാ നീ വിട്ടോ ഞാൻ വിളിച്ചോളാം…” അവൻ എല്ലാരോടും യാത്ര പറഞ്ഞു ഇറങ്ങി.
“… ചാരു എനിക്ക് ഒന്ന് കിടക്കണം ഹെൽപ് ചെയ്യടി…” ഞാൻ ചരുവിനോട് പറഞ്ഞു.
“…വാ അമ്മുവിന്റെ റൂമിലേക്ക് പോവാം…” അമ്മ ഓടി എന്റെ അടുക്കൽ വന്നു പറഞ്ഞു.
“… അങ്ങോട്ട് എന്തിനാ പോണേ… ”
“… നിനക്ക് കാൽ വയ്യാത്തത് അല്ലെ. അത് ശെരിയാവും വരെ അവളുടെ മുറിയിൽ കിടക്കാം…”