“… അതാ നല്ലത്. ഇവൻ ഇവിടെ നിന്നോളും നിങ്ങൾ പൊയ്ക്കൊ…” ആദിയും അതിന് ശരി വച്ചതോടെ അതിനൊരു തീരുമാനം ആയി.പിന്നെ രാത്രിവരെ ആദിയുടെ കൂടെ ഇരുന്നു. ആദിക്കുള്ള ഭക്ഷണവും വാങ്ങി നൽകി ഞാനും അച്ഛനും വീട്ടിലേക്ക് തിരിച്ചു.
“…നീ ചരുവിനെയും ആലോചിച്ചു കിടക്കാണോ…” അച്ഛനെയും ചരുവിനെയും യാത്രയാക്കി വന്ന കാർത്തി എന്നോട് ചോദിച്ചു.
“… നിനക്ക് എങ്ങനെ മനസിലായി…” അതിശയത്തോടെ ഞാൻ ചോദിച്ചു.
“…നിന്റെ മുഖത്തെ കള്ള ചിരി കണ്ട അറിഞ്ഞൂടെ മോനെ…”
“…അതേടാ ചാരു പാവമാ. എന്നെ എന്ത് ഇഷ്ട്ടാണെന്നോ…”
“… അതെനിക്ക് ഇന്ന് മനസിലായി. നിനക്ക് ആക്‌സിഡന്റ് പറ്റിയെന്നു പറഞ്ഞു വല്യ കരച്ചിൽ ആയിരുന്നെന്ന അങ്കിൾ പറഞ്ഞെ. നിന്റെ ഭാഗ്യമാ അവളെപ്പോലെ നല്ലൊരു കൊച്ചിനെ കിട്ടിയില്ലേ…”
“… അതും ശരിയാ. നമ്മൾ ഒന്ന് സെറ്റ് ആയി വന്നതാ അപ്പോഴാ പണ്ടാരം അടങ്ങാൻ…” ഒടിഞ്ഞ കാലിൽ നോക്കി ഞാൻ സ്വയം പഴിച്ചു.
“… ചിലപ്പോ ഇതെല്ലാം നല്ലതിനായിരിക്കും.അതൊക്കെ പോട്ടെ എങ്ങനാ കപ്പ് എടുത്തത്…”
“… ഓ അതൊന്നും പറയണ്ട അളിയാ ചരലിൽ സ്കിട് ആയത. കഷ്ടകാലത്തിന് ബൈക്ക് വീണത് കാലിൽ കൂടി ആയിപ്പോയി. പിന്നെ ആരൊക്കെയോ പൊക്കി ഇവിടെ എത്തിച്ചു…” ഞാൻ ഒരു ദീർഘ നിശ്വാസം വിട്ടു.
“…നീ ഈ പറഞ്ഞ ആക്‌സിഡന്റ് കഥ സത്യം തന്നെയല്ലേ…”