മംഗല്യധാരണം 10 [Nishinoya]

Posted by

 

 

 

“… ദേ ആവശ്യം ഇല്ലാത്ത ഓരോന്ന് പറഞ്ഞാൽ ഉണ്ടല്ലോ ഞാൻ നല്ല കുത്ത് വച്ച് തരും😡…” ആദിയുടെ വാക്കുകൾ എന്നിൽ കൂടുതൽ ദേഷ്യം ഉളവാക്കി.

 

 

 

“… എന്തുവാടേ നോക്കിയും കണ്ടും വണ്ടി ഒട്ടിച്ചൂടെ…” അച്ഛന്റെ ഒപ്പം വന്ന കാർത്തി ചോദിച്ചു.

 

 

 

“… കഷ്ടകാലം അല്ലാതെ എന്ത് പറയാനാ അളിയാ…”

 

 

 

“… അച്ഛ ഡോക്ടർ എന്ത് പറഞ്ഞു…” ഞാൻ ചോദിച്ചു.

 

 

 

“… വേറെ കുഴപ്പം ഒന്നും ഇല്ല. കുറച്ചു ടെസ്റ്റ്‌ എടുക്കാൻ ഉണ്ട് ഇന്ന് ഇത്ര സമയം ആയത് കൊണ്ട് നാളയെ പറ്റൊളു അത് കഴിഞ്ഞ് ഡിസ്ചാർജ് ചെയ്യാം എന്ന് പറഞ്ഞു…”

 

 

 

“…അപ്പൊ ഇന്ന് ഇവിടെ കിടക്കണം അല്ലെ കോപ്പ്…” ആദിയുടെ നിരാശപെട്ടു.

 

 

 

“… ഓരോന്ന് ഒപ്പിച്ച് വച്ചിട്ട് ഇനി പറഞ്ഞിട്ട് എന്താ കാര്യം. ഇവിടെ ആരെങ്കിലും നിക്കണ്ടേ അങ്കിളേ…” കാർത്തി തിരക്കി.

 

 

 

“…ഞാൻ അതെ പറ്റി ചോദിച്ചപ്പോ ഇവന്റെ കൂടെ ഒരാൾക്കേ നിക്കാൻ കഴിയു എന്നാ പറഞ്ഞെ …” അച്ഛൻ പറഞ്ഞു.

 

 

 

“… എന്നാ ഞാൻ നിൽക്കാം അച്ഛാ. അച്ഛൻ പോയിട്ട് നാളെ വന്നാൽ മതി അപ്പൊ നമുക്ക് ഒരുമിച്ച് വീട്ടിൽ പോവാലോ…” ഞാൻ അഭിപ്രായപെട്ടു

 

 

 

“… അത് വേണ്ട ചാരു. രാത്രി വല്ല അത്യാവശ്യം വന്നാൽ നിനക്ക് അത് വലിയ ബുദ്ധിമുട്ട് ആവും. ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ പോയിട്ട് രാവിലെ വന്നാൽ മതി…” കാർത്തി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *