മംഗല്യധാരണം 10 [Nishinoya]

Posted by

 

 

 

“… ആദി… എന്താ… പറ്റിയെ…” ആദിയുടെ ശരീരം മുഴുവൻ ഉഴിഞ്ഞു കൊണ്ട് ഞാൻ തിരക്കി.

 

 

 

“… എനിക്ക് ഒന്നും ഇല്ല. ചെറിയ ഒരു ആക്‌സിഡന്റ്…” ചെറു പുഞ്ചിരിയോടെ ആദി പറഞ്ഞു.

 

 

 

“…ചെറിയ ആക്‌സിഡന്റ് ആയിട്ടാണോ കാൽ ഒക്കെ പ്ലാസ്റ്റർ ഇട്ടേക്കുന്നെ…” എന്റെ വിഷമം എനിക്ക് അടക്കാൻ കഴിഞ്ഞില്ല.

 

 

 

“…എനിക്ക് ഒന്നും ഇല്ലടി ഇത്ര അല്ലെ പറ്റിയുള്ളൂ…”

 

 

 

“…മോനെ ഞാൻ ഡോക്ടറെ കണ്ട് സംസാരിക്കട്ടെ. പിന്നെ നിന്റെ അമ്മയെ വിളിച്ചു കാര്യങ്ങളും പറയണം. ഇപ്പൊ തന്നെ ഇരിക്ക പൊറുതി കാണില്ല ആ പാവത്തിന്…”

 

 

 

“…ഞാനും വരാം അച്ഛാ…”

 

 

 

“… വേണ്ട മോൾ ഇവിടെ ഇരുന്നോ ഞാൻ പോയിട്ട് വരാം…”ഞാൻ വരാം എന്ന് പറഞ്ഞത് നിരസിച്ചു അച്ഛൻ പുറത്തേക്ക് പോയി.

 

 

 

“…ഒരുപാട് പേടിച്ചോ…” എന്റെ കവിളിൽ തലോടികൊണ്ട് ആദി പുഞ്ചിരിയോടെ തിരക്കി.

 

 

 

“…പിന്നെ പേടിക്കില്ലേ. മനുഷ്യന്റെ നല്ല ജീവൻ അങ്ങ് പോയി. ആ വിളിച്ച സ്ത്രീ എന്താ ഏതാ എന്നൊന്നും ഒന്നും പറഞ്ഞില്ല ആദിക്ക് ആക്‌സിഡന്റ് പറ്റി എന്ന് മാത്രമേ പറഞ്ഞുള്ളു. ഇപ്പൊ നേരിൽ കണ്ടപ്പൊഴാ എന്റെ ശ്വാസം നേരെ വീണത്…”

 

 

 

“… പേടിക്കണ്ടട്ടോ അത്ര പെട്ടെന്ന് ഒന്നും നിന്നെ ഒറ്റക്ക് ആക്കി ഞാൻ പോവില്ല…” എന്റെ കവിളിലൂടെ ഒഴുകിയ കണ്ണുനീർ തുടച്ചുകൊണ്ട് ആദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *