“… അന്ന് നീ എന്നോട് വഴക്കുണ്ടാക്കി പോയതിന് ശേഷം. അരുൺ എന്നോട് ഒരുപാട് sorry പറഞ്ഞു അവൻ കാരണം നമ്മൾ തമ്മിൽ തെറ്റിയതിനെ ചൊല്ലി. ഞാൻ ചോദിച്ചു നിങ്ങൾ തമ്മിലുള്ള പ്രശ്നം…”
“… അവൻ അപ്പൊ എന്തോ പറഞ്ഞു 😏…”
“…നിന്റെ ക്ലാസ്സിലെ പെങ്കൊച്ചിനെ പ്രൊപ്പോസ് ചെയ്തത് ഇഷ്ടപ്പെടാതെ നീ ഇടിച്ചെന്ന പറഞ്ഞെ…”
“… ആ നായിന്റെമോൻ അത്രയേ പറഞ്ഞോളോ…”അതിന് ചാരു മൂളിയതെ ഉള്ളു.
“… നിന്നോട് ഇതെപ്പറ്റി സംസാരിക്കാൻ ഞാൻ എന്തോരം ശ്രെമിച്ചെന്നോ. എന്നാൽ എന്റെ ഒരുവാക്ക് പോലും കേൾക്കാൻ നീ തയാറായില്ല. അന്ന് രാത്രി നീ കുടിച്ചിട്ട് വന്നതിന്റെ കാരണക്കാരി ഞാൻ ആണെന്ന് മനസ്സിലായപ്പോ എനിക്ക് എന്തുമാത്രം വേദനിച്ചെന്നോ. പോരാത്തതിന് അമ്മയുടെ പക്കൽ നിന്നും തല്ലും കിട്ടി. ആ സമയങ്ങളിൽ എന്റെ വിഷമം മനസ്സിലാക്കാനോ പറയനോ ആരും ഉണ്ടായിരുന്നില്ല…” ചാരു എന്റെ തോളിൽ ചാരി കരയാൻ തുടങ്ങി. ഞാൻ അവളെ അശ്വസിപ്പിച്ചു.
“… കോളേജിൽ ഒരു ഉണർവും ഇല്ലാതെ വിഷമിച്ചു നടന്ന എന്നോട് എന്ത് പറ്റിയെന്നു ചോദിക്കാൻ ആരും ഉണ്ടായിരുന്നില്ല. ഉള്ളുതുറന്ന് സംസാരിക്കാൻ പോലും നല്ലൊരു ഫ്രണ്ട് ഇല്ലാത്ത അവസ്ഥ. അ സമയത്ത് എന്നോട് സംസാരിച്ചു എന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഇതിനൊരു പരിഹാരം കാണാം എന്ന് ഉറപ്പ് തന്നത് അരുൺ ആയിരുന്നു. അവൻ കാരണം ഉണ്ടായ പ്രശനം അല്ലെ അപ്പൊ അവൻ തന്നെ സഹായിക്കാം എന്ന് പറഞ്ഞു…”