മംഗല്യധാരണം 10 [Nishinoya]

Posted by

 

 

 

അവളുടെ തോളിൽ കൈയിട്ടു കൊന്തി കൊന്തി ബാൽക്കണിയിൽ പോയി ഇരുന്നു. ചായ കൊണ്ട് വരാം എന്ന് പറഞ്ഞു ചാരു താഴേക്ക് പോയി. ഞാൻ തമാശക്ക് ചെയ്യുന്നത് ഇവൾക്ക് ഇത്രമാത്രം ഹർട്ട് ആവും എന്ന് കരുതിയില്ല. മോശം ആയിപ്പോയി. ചാരു ചായ കൊണ്ടുവന്ന് എനിക്ക് തന്നു. മഴ പെയ്തു തോർന്നത് കൊണ്ട് നല്ല തണുപ്പ് ആ സമയത്ത് ചൂട് ചായ ഊതി ഊതി കുടിക്കുമ്പോൾ കിട്ടുന്ന സുഖം. ആഹാ അന്തസ്. എനിക്ക് ഒപ്പം ഇരുന്ന് ചാരുവും ചായ കുടിക്കുവാ. അച്ഛന് ആണെങ്കിൽ പണ്ടത്തെപോലെ തീരെ ഉത്തരവാദിത്തം ഇല്ല ഒന്നുമില്ലെകിലും സ്വന്തം മകന്റെ കാൽ ഒടിഞ്ഞിരിക്കയല്ലേ അപ്പൊ ചായകുടിക്കുമ്പോൾ കഴിക്കാൻ കടി വല്ലതും വാങ്ങണ്ടേ. ഇതിപ്പോ ശേ മോശം മോശം. തന്തപടിയേ ഉപദേശിക്കേണ്ടിരിക്കുന്നു.

 

 

 

“… എടൊ സോറി. ഞാൻ ചെയ്തത് ഒക്കെ തനിക്ക് ഇത്രക്ക് ഹർട്ട് ആവും എന്ന് കരുതിയില്ല…” എന്റെ കൈയിൽ നിന്നും ഒഴിഞ്ഞ ചായ കപ്പ്‌ വാങ്ങാൻ വന്ന ചരുവിനോട് ഞാൻ പറഞ്ഞു.

 

 

 

“…എന്തിനാ ആദി എന്നോട് sorry ഒക്കെ പറയുന്നേ. അപ്പോഴത്തെ വിഷമത്തിൽ ഞാൻ എന്തൊക്കെയോ പറഞ്ഞെന്ന് കരുതി…”

 

 

 

“… എന്നാലും…”

 

 

 

“… ഒരു എന്നാലുമില്ല. ഞാൻ വേഗം പോയി ചായ കപ്പ് വച്ചിട്ട് വരാട്ടോ. ഞാൻ ഒപ്പം ഇരിക്കുന്നില്ല എന്നല്ലേ ഈ കള്ളന്റെ പരാതി…” എന്റെ മൂക്കിൽ പിടിച്ചു ആട്ടിയിട്ട് ചാരു ചായ കപ്പുമായി താഴേക്ക് പോയി. തിരിച്ചു വന്നവൾ എന്റെ അടുത്തിരുന്നു. കുറച്ചു സമയത്തേക്ക് ഞങ്ങൾക്ക് ഇടയിൽ മൗനം നിലനിന്നു.

Leave a Reply

Your email address will not be published. Required fields are marked *