മംഗല്യധാരണം 10 [Nishinoya]

Posted by

 

 

 

“… അയ്യേ വൃത്തികെട്ടവൻ. ഒറ്റക്ക് അങ്ങ് കുളിച്ചാൽ മതി ഞാൻ പോണ്…” ചാരു ബാത്‌റൂമിൽ വാതിലും ചാരി പുറത്തേക്ക് പോയി.

 

 

 

പെണ്ണിന് നാണം കാണും. പതിയെ എല്ലാം മാറ്റിയെടുക്കാം സമയം ഉണ്ടല്ലോ. അങ്ങനെ ഓരോന്ന് ആലോചിച്ചു കുളിയും കഴിഞ്ഞ് തിരിച്ചു മുറിയിൽ എത്തി.

 

 

 

“… എന്താ ആദി ഇത് റൂമിലേക്ക് വരുമ്പോൾ എന്നെ വിളിക്കായിരുന്നല്ലോ…”

 

 

 

“… നിനക്ക് ഒരു ബുദ്ധിമുട്ട് ആവണ്ട എന്ന് കരുതി…”

 

 

 

“… എന്നാലേ ഇനി അങ്ങനെ ഒന്നും കരുതണ്ട…”

 

 

 

“… കരുതാതെ പിന്നെ നമ്മൾ എന്തെങ്കിലും പറഞ്ഞാൽ അനുസരിക്കാൻ വല്യ ഡിമാൻഡ് അല്ലെ…”

 

 

“… എന്തിനാ ആദി എന്നെ എപ്പോഴും ഇങ്ങനെ വേദനിപ്പിക്കണേ. അറിയാതെ എന്തെങ്കിലും തെറ്റ് ഞാൻ ചെയ്തിട്ടുണ്ടങ്കിൽ എന്നോട് ക്ഷമിക്ക്. അതോ പഴയതിനൊക്കെ എന്നോട് പക തീർക്കണോ…” ഏങ്ങൽ അടിച്ചു കരഞ്ഞു പെണ്ണ് ആകെ ചളമാക്കി.

 

 

 

“… അയ്യേ ഞാൻ ചുമ്മാ തമാശക്ക് ചെയ്യുന്നത് അല്ലെ ഇതൊക്കെ അതിന് നീ ഇങ്ങനെ കരഞ്ഞാൽ എങ്ങനെയാ…”

 

 

 

“… ആദി തമാശക്ക് ചെയ്യുന്നത് ആവും. എന്നാൽ എനിക്ക് അത് എത്രമാത്രം വേദനിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ…” അവളുടെ ചോദ്യങ്ങൾക്കുള്ള മറുപടി എന്റെ കൈവശം ഇല്ല.

 

 

 

“…കഴിഞ്ഞത് ഒക്കെ കഴിഞ്ഞു അതിന്റെ പേരിൽ ഇനി കരയണ്ട. നീ വന്നേ എന്നെ ഒന്ന് ബാൽക്കണിയിൽ ആക്കി താ. ഈ മുറിയിൽ ഇരുന്ന് മടുത്തു…”

Leave a Reply

Your email address will not be published. Required fields are marked *