“… എന്നാ കണ്ണടക്ക്…”
മറുത്തൊന്നും പറയാതെ ഞാൻ കണ്ണടച്ചു. അവളുടെ ആ അദരങ്ങൾക്കായി ഉള്ളൊന്ന് പിടച്ചു. പക്ഷെ ആ പിടച്ചിൽ അധികം നേരം നീണ്ടു നിന്നില്ല. മനസ് ഒന്ന് ചഞ്ചലപെട്ടപ്പോ കൈകൾ അയഞ്ഞു ആ സമയം കൊണ്ട് ചാരു എന്റെ കൈയിൽ നിന്നും വഴുതിപോയി.പിന്നെ പറയണ്ടല്ലോ പഴയതുപോലെ എന്നെ കൊഞ്ഞനം കുത്തി ചിരിച്ചോണ്ട് അമ്മക്ക് അരികിലേക്ക് ഓടി. പിന്നെ കക്ഷി ഉച്ചക്കുള്ള ചോറും മരുന്നുകളുമായാണ് വന്നത്. എന്നെ പറ്റിച്ചേ എന്നുള്ള ഒരു കള്ളച്ചിരി ആ മുഖത്ത് കാണാം. അവളെ മൈന്റ് ചെയ്യാതെ ഞാൻ പതിയെ കൊന്തി കൊന്തി പോയി കൈ കഴുകി വന്നു. പുള്ളിക്കാരി കാര്യമായി എന്നെ നോക്കുന്നുണ്ട് ഞാൻ അതിന് വലിയ ശ്രെദ്ധ കൊടുക്കാൻ പോയില്ല.
“… പിണക്കമാണോ എന്നോട്…” ഞാൻ ചോർ കഴിക്കവേ ചെറുപുഞ്ചിരിയോടെ ചാരു തിരക്കി.
അവൾ പറയുന്നത് ഒന്നും വലിയ വില കൊടുക്കാതെ ചോർ കഴിക്കുന്നതിൽ ശ്രെദ്ധ കൊടുത്തു. സത്യം പറഞ്ഞ ഇങ്ങനൊരാൾ ഇവിടില്ല എന്ന മാട്ടിലായിരുന്നു എന്റെ പെരുമാറ്റം. ഞാൻ മൈന്റ് ചെയ്യുന്നില്ല എന്ന് കണ്ടപ്പോ ചരുവിന്റെ മുഖം വാടി. എന്നെ വിഷമത്തോടെ നോക്കി നിൽക്കാനേ അവൾക്ക് ആയോളു.
“… ഞാൻ പിടിക്കാം…” കഴിച്ചു കഴിഞ്ഞ് കൈ കഴുകാൻ എഴുനേൽക്കവേ ചാരു പറഞ്ഞു.
വേണ്ടന്ന് പറഞ്ഞു ഞാൻ തനിയെ വീണ്ടും കൊന്തി കൊന്തി പോയി കൈ കഴുകി തിരികെ ബെഡിൽ വന്ന് കിടന്ന് ഫോൺ കുത്താൻ തുടങ്ങി. ഒളിക്കണ്ണിട്ട് ചാരുവിനെ നോക്കിയപ്പോ. ഇവിടെ ഇപ്പൊ എന്താ ഉണ്ടായേ എന്നമട്ടിൽ കണ്ണൊക്കെ നിറഞ്ഞു നിൽക്കാണ് പെണ്ണ്. സത്യം പറഞ്ഞ അ കാഴ്ച എന്റെ ചങ്ക് തകർക്കുന്നത് ആയിരുന്നു.ഇമോഷൻസ് സ്വയം അടക്കി ഞാൻ കിടന്നു.