“എന്റെ പൊന്നു സോനാ നീ വാ തുറന്നു എന്തേലും പറ , എന്നാൽ അല്ലെ പരിഹാരം കാണാൻ പറ്റു
“പ്രെശ്നം എന്താ എന്ന അറിഞ്ഞാൽ നീ പരിഹാരം കാണും അല്ലെ ?
“പിന്നെ കാണാതെ ?
“എങ്കിൽ പറ ഇത്രയും കാലത്തിനു ഇടയിൽ നീ എന്നോട് എന്തേലും മറച്ചു വെച്ചിട്ടു ഉണ്ടോ ?
“ഞാൻ എന്ത് മറച്ചു വെക്കാൻ ?
“ഒന്നും ഇല്ല നീ ഒന്ന് ഓർത്തു നോക്ക്
“ഇല്ല സോനാ …
“അഹ് എങ്കിൽ എനിക്കു ഒന്നും പറയാൻ ഇല്ല
“സോനാ നീ എങ്ങും തൊടാതെ പറഞ്ഞാൽ ഞാൻ എന്ത് പറയാനാ … ?
“നീ അയ്യിട് പറഞ്ഞാൽ ഞാൻ സമ്മതിക്കാം ഇല്ലേൽ അജു … ഇതുവരെ നമ്മൾ വഴക്ക് ഉണ്ടാക്കിയ പോലെ ആക്കിയില്ല ….
അജുവിനും ദേഷ്യം വന്നു അവൻ വണ്ടി നല്ല സ്പീഡിൽ ഓടിക്കാൻ തുടങ്ങി.
“നീ എന്നെ കൊല്ലാൻ ആണോ വീട്ടിൽ നിന്ന് വിളിച്ചോണ്ട് വന്നത് ?
അജു ഒന്നുടെ സ്പീഡ് കൂട്ടി ,
“അജു നീ മര്യാദക്ക് വണ്ടി ഓടിക്കു ഇല്ലേൽ ഞാൻ ഇപ്പൊ ഈ വണ്ടിയിൽ നിന്ന് ചാടും. ”
വാശി പിടിച്ചു ഇരിക്കുന്ന സോനാ ചിലപ്പോൾ പറഞ്ഞ പറഞ്ഞതുപോലെ ചെയ്യും എന്ന അറിയാവുന്ന അജു വണ്ടിയുടെ സ്പീഡ് അങ്ങ് കുറച്ചു ….
എന്തായാലും 2പേരും മൗനമായി ഇരുന്ന് കോട്ടയത്തു നിന്ന് എറണാകുളം വരെ എത്തി.
വാതിൽ തുറന്ന് ആകാത്ത കയറിയ സോനയെ അജു പിടിച്ചു നിർത്തി.
“സോനാ കളിക്കാതെ നീ കാര്യം പറ …
“പറയേണ്ടത് ഞാൻ അല്ല അജു നീ ആണ്
“ഞാൻ എന്ത് തേങ്ങാ നിന്നോട് പറയാൻ ആണ്?
“ഓഹ് അപ്പൊ നീ പറയില്ല അല്ലെ വേണ്ട എങ്കിൽ ഞാൻ തന്നെ പറയാം …. നീ എന്ന മുതല അജു എന്നെ മടുത്തു തുടങ്ങിയ ?
“നീ എന്ത് വട്ടാണ് സോനാ പറയുന്ന നിന്നെ മടുക്കാനാ …… നിന്നോട് ഞാൻ എപ്പോൾ എങ്കിലും പറഞ്ഞിട്ട് ഉണ്ടോ നിന്നെ എനിക്കു മടുത്തു തുടങ്ങി എന്ന ?