“ഞാൻ എന്റെ വീട്ടിലേക് പോകുന്നു , ബൈ ”
ഇത്ര മാത്രം ആയിരുന്നു അതിൽ പിന്നെ ഒന്നും നോക്കിയില്ല നേരെ അവളുടെ അമ്മയെ വിളിച്ചു
“ഹലോ
“അമ്മയെ സോനാ അവിടെ ഉണ്ടോ ?
“അഹ് ഉണ്ട് മോനെ , വന്നപ്പോൾ തന്നെ തലവേദന എടുക്കുന്നു എന്ന പറഞ്ഞു റൂമിൽ കയറി കതക്ക് അടച്ചത് ഇതുവരെ തുറന്നിട്ട് ഇല്ല
“ആണോ എപ്പോളാ വന്നത് ?
“ഒരു 4മണി ആയി കാണും … എന്ത് പറ്റി മോനോട് പറഞ്ഞിട്ട് അല്ലെ അവൾ വന്നത് , നിങ്ങൾ തമ്മിൽ എന്തേലും വഴക്ക് ഉണ്ടായോ ?
“ഏഹ് വഴക് ഒന്നും നടന്നില്ല ഞാൻ ജോലി കഴിഞ്ഞു വന്നപ്പോൾ ഇവിടെ ഒരു ലെറ്റർ ഇരിക്കുന്നത് കണ്ടു …. മൊബൈലിൽ വിളിച്ചിട്ടു സ്വിച്ച്ഓഫ് … അതാ അമ്മെ വിളിച്ചത്
“എന്തായാലും അവളോട് എന്നെ ഒന്ന് വിളിക്കാൻ പറ ‘അമ്മ
“ആ ശരി മോനെ ഞാൻ പറയാം.
സോനാ വീട്ടിൽ ഉണ്ടെന്ന് അറിഞ്ഞതിൽ അജുവിന് ആശ്വാസമായി… പക്ഷെ ഒന്നും പറയാതെ എന്തിനാ അവൾ പോയത് അജുവിന് വലത്തേ ടെൻഷൻ ആക്കി.
എന്തായാലും രാത്രിയിൽ ഫുഡ് ഒക്കെ കഴിച്ചു …. വീണ്ടും അജു അമ്മയുടെ ഫോണിലേക്കു വിളിച്ചു ….
“ഹലോ ‘അമ്മ
“അഹ് മോനെ … അവൾ ബാത്റൂമിലെ ഞാൻ കൊടുക്കാം
“അവളുടെ മൊബൈൽ എന്താ ഇപ്പോളും സ്വിച്ച്ഓഫ് ?
“ആഹ് അത് കംപ്ലൈന്റ്റ് ആയി …. ഷോപ്പിൽ കൊടുത്തു എന്ന പറഞ്ഞത്. ഞാൻ കൊടുക്കാം.
“ഹലോ
“ഹലോ സോനാ … ഞാൻ എന്തോരം ടെൻഷൻ അടിച്ചു നിനക്കു വീട്ടിൽ ചെന്നിട്ടു ഒന്ന് വിളിച്ചു കൂടെ ?
അപ്പുറത് മൗനം ആയിരുന്നു ….
“ഹലോ ഞാൻ ചോദിച്ചത് കേട്ടില്ലേ ?
“എനിക്കു ഒന്നും പറയുന്ന ഇല്ല …
അതും പറഞ്ഞു സോനാ ഫോൺ കട്ട് ആക്കി ….