വണ്ടികൾ പാർക്ക് ചെയ്യാനും പന്തൽ ഇടാനും ഊറ്റപുരയ്ക്കു ഒക്കെ വിശാലമായ സ്ഥലം ഉണ്ടായിരുന്നു.
എന്റെ കുറെ ബന്ധുക്കൾ വന്നു പിന്നെ കുറച്ചു പഴയ കോളേജ് കൂട്ടുകാരികൾ ഒക്കെ വന്നിരുന്നു.. അവരൊക്കെ ആശംസകൾ തന്നു അവിടേം ഇവിടേം ഒക്കെ ചുറ്റിതിരിഞ്ഞു നിന്ന്..
അപ്പോളാണ് എന്റെ നാല് വാനരന്മാർ കയറി വരുന്നത്..
അവർ വന്നതും വീടൊന്നു ഇളകി
വിവേക് :- അയ്യോ ഇതാരാ ഈ സുന്ദരികുട്ടീ…
അരുൺ :- അയ്യോ മനസിലായില്ലേ ഇതാണ് നമ്മുടെ പൊന്ന് അശ്വതി ടീച്ചർ..
അജയ് :- ഞാൻ കരുതി ഏതോ സിനിമ നടിയാണെന്ന് എന്തൊരു ഗ്ലാമർ…
അശ്വതി :- ടാ ടാ മതി മതി.. ഹഹ
എന്റെ ബന്ധുക്കളെ എല്ലാം അവരുടെ വളിപ്പൊക്കെ കേട്ടു ചിരിക്കുണ്ടായിരുന്നു
ഞാൻ അവരെ സ്വീകരിച്ചു ഇരുത്തി…
അവർ വിവാഹ സമ്മാനമായി എനിക്ക് ഒരു കവർ തന്നു അതിൽ വർണ കടലാസ്സിൽ പൊതിഞ്ഞ ഒരു ഗിഫ്റ്റ് ബോക്സ് ഉണ്ടായിരുന്നു…
ഞാൻ അത് തുറന്നു നോക്കിയപ്പോൾ ശെരിക്കും ഞെട്ടി ഒരു വാച്ച് ആയിരുന്നു അത്.
എനിക്ക് വളരെ ഇഷ്ടപ്പെട്ടു.. ഞാൻ അത് അപ്പോൾ തന്നെ കൈയിൽ ഇട്ടു
ബാക്കി എല്ലാരും നല്ല ഹാപ്പി ആണെങ്കിലും സനൂപിന്റെ മുഖത്ത് ഒരു വിഷമം ഞാൻ ശ്രദ്ധിച്ചു…
ഞാൻ അവന്റെ കൈയിൽ ഒന്ന് പിടിച്ച് അവനെ നോക്കി ചിരിച്ചു എന്ത് പറ്റി എന്ന് കണ്ണുകൊണ്ടു ആംഗ്യം കാണിച്ചു..
അവൻ ഒന്നുമില്ല എന്ന് തലയിട്ടി ചിരിച്ചു…
ഞങ്ങൾ കുറെ സെൽഫി എടുത്തു തമാശകൾ പറഞ്ഞു അപ്പോളാണ് അവർ പോവുന്നത് പറഞ്ഞത്.. എനിക്ക് എന്തോ വിഷമം തോന്നി…