VNഎക്സ്പോർട്സ്.
വൈഫ് വർക്ക് ചെയ്യുന്നുണ്ടോ.
ഹ്മ്മ്
എവിടെ.
അവിടെ തന്നെ.
ഹോഹോ അപ്പൊ പ്രണയം ആയിരുന്നോ ശ്രീ.
അത് കേട്ടുനിർമല നാണിച്ചോണ്ട് ഷൈനിയെ ഒന്ന് നോക്കി.
അതെ പ്രണയിച്ചോണ്ടിരിക്കുകയാ..
ഹോ നല്ലത്.
അതെന്താ.
അല്ല പ്രണയിച്ചു വിവാഹം ചെയ്തവർ അധികവും ഒന്നോ രണ്ടോ മക്കളായി കഴിഞ്ഞാൽ..
ശ്രീ ഇടക്ക് കയറി കൊണ്ട്.
അതിനു എനിക്കും ഇവൾക്കും കുഞ്ഞുണ്ടായതിനു ശേഷമല്ലേ പ്രണയം തുടങ്ങിയെ.
എന്ന് പറഞ്ഞതും.
നിർമല അവനെ ഒന്ന് പിച്ചി.
അഹ് കണ്ടോ ഇതാ ഷൈനി ഒരു കുഴപ്പം എന്ത് പറഞ്ഞാലും ഈ പിച്ചുലും കുത്തും.
അതാ സഹിക്കാൻ പറ്റാത്തെ.
ഷൈനി ചിരിച്ചോണ്ട്.
ഇനിയും അതൊന്നും മാറിയില്ലേ.
രാത്രിയിലും അങ്ങിനെ ഒക്കെ തന്നെയാണോ രണ്ടു പേരും.
ഹേയ് അപ്പൊ എത്ര സന്തോഷമാ എന്നറിയോ എന്ന് പറഞ്ഞോണ്ട് ശ്രീ നിർമലയെ ഒന്ന് നോക്കി.
നിർമല അവനെ നോക്കി കണ്ണുരുട്ടികൊണ്ട് കാണിച്ചു തരാം ഇന്ന് രാത്രി കേട്ടോടാ എന്ന് മെല്ലെ പറഞ്ഞതും.
ഷൈനി ചിരിയടക്കി കൊണ്ട്.
ഹോസ്പിറ്റൽ ആണ് എന്ന ബോധം ഉണ്ടായിക്കോട്ടെ ഹരി.
ഹോ ഞങ്ങൾക്കെന്തു ഹോസ്പിറ്റൽ അല്ലേടി എന്ന് പറഞ്ഞോണ്ട് നിർമലയെ കെട്ടിപ്പിടിക്കാൻ വന്നതും അവളൊഴിഞ്ഞു മാറി.
ദേ ഹരി നിർമലക് ഇത് ഒന്നും ഇഷ്ടപ്പെടുന്നില്ല എന്ന് തോനുന്നു.
ആണോടി എന്നുള്ള അവന്റെ ചോദ്യത്തിന് നിർമല അവനെ ഒരു നോട്ടം നോക്കി.
കണ്ടോ കണ്ടോ ആ നോട്ടത്തിൽ ഉണ്ട് എല്ലാം.
ഞാൻ പോവാണേ എന്നും പറഞ്ഞോണ്ട് ഷൈനി പോയതും.
നിർമല അവന്റെ ചെവിയിൽ പിടിച്ചു തിരിച്ചോണ്ട്.കുറച്ചു കൂടുന്നുണ്ട്.ആ പെണ്ണിനെ കാണുമ്പോയെല്ലാം.