നിർമല 3 [SAINU]

Posted by

സ്വന്തം എന്ന് വെച്ചാൽ എന്നുള്ള ഷൈനിയുടെ ചോദ്യം വന്നതും.
ശ്രീ നിർമലയെ ഒന്ന് നോക്കികൊണ്ട്‌.
ഹാ ഷൈനി ഇതെന്റെ വൈഫാ പേര് നിർമല അപ്പൊ മോള്.

എന്റെ കുഞ്ഞാ എന്നുള്ള ശ്രീയുടെ ഉറച്ച വാക്കുകൾ കേട്ട് നിർമല അവനെ തന്നെ നോക്കി കൊണ്ടിരുന്നു.

അവൾക്കു തിരിച്ചൊന്നും പറയാൻ കഴിഞ്ഞില്ല കഴിഞ്ഞിരുന്നെങ്കിലും അവൾ പറയുകയും ഇല്ലായിരുന്നു.

ഹ്മ്മ് എന്നിട്ട് എത്ര വർഷം ആയി ഹരി വിവാഹം കഴിഞ്ഞിട്ടു.

അഞ്ച് വർഷം ഷൈനി.

ഹോ ഞാൻ അറിഞ്ഞില്ലാലോ.

ആരോടും അറിയിച്ചിരുന്നില്ല പെട്ടെന്ന് ആയിരുന്നു ഷൈനി ആരെയും അറിയിക്കാൻ പറ്റിയില്ല എന്ന് പറഞ്ഞോണ്ട് ശ്രീ നിർമ്മാലയുടെ ഇടുപ്പിലൂടെ കൈ കോർത്തു കൊണ്ട് അവളെ തന്നിലേക്ക് അടുപ്പിച്ചു നിറുത്തി.

നിർമല തല ഉയർത്തി അവനെ തന്നെ നോക്കി കൊണ്ടിരുന്നു.

ശ്രീ എന്നുള്ള അവളുടെ പതിഞ്ഞ സ്വരം കേട്ടതും.എന്താ നിർമലെ എന്ന് എല്ലാ അവകാശങ്ങളോടെയും പെണ്ണിനെ സ്വാന്തമാകിയ പൊലെ യുള്ള അവന്റെ ചോദ്യം കേട്ടതും.

നിർമല അവന്റെ കണ്ണിലേക്കു തന്നെ നോക്കി കൊണ്ടിരുന്നു.

അവൾക്കു പിന്നെ ഒന്നും ചോദിക്കാൻ കഴിഞ്ഞില്ല.അപ്പോഴത്തെ ശ്രീയുടെ മാറ്റം കണ്ട് അവളാകെ തരിച്ചു പോയിരുന്നു.

ഹ്മ്മ് എന്നാ ഹരി ഞാൻ എന്ന് പറഞ്ഞോണ്ട് ഷൈനി ഇറങ്ങിയതും.

ശരി ഷൈനി ഇനി അഞ്ചു ദിവസം ഞാനിവിടെ ഉണ്ടാകുമല്ലോ.

ഹ്മ്മ് എന്നാ കാണാം എന്നുള്ള ഷൈനിയുടെ മറുപടിയും ഒരു ചിരിയും
ആ മാലാഖ മടങ്ങി പോകുന്നതും നോക്കി നിർമലയും ഹരിയും നിന്നു.

കുറച്ചു കഴിഞ്ഞതും
ആ ഹരി എന്നുള്ള നിർമ്മാലയുടെ വിളി വന്നതും.

Leave a Reply

Your email address will not be published. Required fields are marked *