അവർ അവിടെ മുന്നിൽ നിന്നിട്ട് ഏന്തി നോക്കുമ്പോൾ ഞങ്ങൾക്ക് കാണുന്നില്ല. ഫോൺ തിരിഞ്ഞു നിൽക്കുന്നത് കൊണ്ട് അവർക്കും തൃപ്തി ഇല്ല.
“ഓ, ഇതെന്താ വെള്ളരിക്ക പട്ടാണോ, ഇതൊന്നും കാണാൻ പറ്റുന്നില്ല എല്ലാം കൂടെ ചുറ്റി നിന്നിട്ട്”ഞാൻ ഒന്ന് ദേഷ്യപ്പെട്ടു.
“നിങ്ങൾക്ക് പിന്നേം കാണാലോ, ഞങ്ങൾ ഇപ്പൊ കണ്ടിട്ട് നിങ്ങൾക്ക് തരാം, അങ്ങനെ ചെയ്താലോ?”ബീനയുടെ അതിബുദ്ധി എനിക്ക് തീരെ ഇഷ്ടമായില്ല.
“അയ്യെടാ.. ഇതേ എന്റെ ഫോണ ഞാൻ കണ്ടിട്ട് നിങ്ങൾ കണ്ടാ മതി.”ഞാൻ അതിനു തടയിട്ട് പറഞ്ഞു.
“എന്ന നീയും കണ്ടോ, അവരോട് മാറാൻ പറ, അവർക്ക് നീ പോവുമ്പോ കാണിച്ചു കൊടുക്ക്” എന്നായി വിജിത.
“അയ്യെടാ, അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി. ഞങ്ങൾ കണ്ടിട്ട് നിങ്ങൾ കണ്ടാൽ മതി.”സോനു തുള്ളി പറഞ്ഞു.
ഇത് തന്നെ അവസരം.
“അല്ലടാ,നിങ്ങൾക്ക് ഞാൻ പോകുമ്പോ കാണിച്ചു തരാം, അവർ പറഞ്ഞതാ ശരി, ഇപ്പൊ അവർ കണ്ടോട്ടെ”ഞാൻ പ്ലേറ്റ് മാറ്റി. ഇപ്പൊ അവന്റെ അടുത്തുള്ള മതിപ്പ് എന്നോട് വന്നു കാണും. ഞാൻ ഉള്ളിൽ സന്തോഷിച്ചു.
അത് തന്നെ എന്നും പറഞ്ഞു അവർ രണ്ടാളെയും പിടിച്ചു വലിക്കാൻ തുടങ്ങി.
ചതിച്ചല്ലെടാ തെണ്ടി എന്ന ഭാവത്തിൽ രണ്ടും മാറി മുന്നിലെ ഡെസ്കിൽ എന്റെ നേരെ തിരിഞ്ഞിരുന്നു.
“നിങ്ങൾ അവിടെ ഇരുന്നോ, ഞങ്ങൾ ഇങ്ങനെ കാണാം”ആക്രാന്തം മൂത്ത സോനു ഒടുവിൽ സമവായത്തിൽ എത്തി.
അങ്ങനെ ബെഞ്ചിന്റെ നടുവിൽ ഞാനും, എന്റെ വലതു ഭാഗത്ത് അഞ്‌ജലിയും ബീനയും, എന്റെ ഇടത്തു ഭാഗത്തു മുർഷിദ, മുബാന, വിജിത എന്നിവരും ഇരുന്നു. മുന്നിലെ ഡെസ്കിൽ ഞങ്ങൾക്ക് അഭിമുഖമായി സോനുവും ഉണ്ണിയും.