ആ … അതേ…. അതൊക്കെ പോട്ടെ… അവൾ വരുമെന്ന് ഉറപ്പുണ്ടെങ്കിൽ രാധ പോയി ആ വീടൊന്ന് ക്ളീൻ ചെയ്യ്.. ഒരുപാട് നാളായില്ലേ അടച്ചിട്ടിരിക്കുന്നു…
ഇന്ന് തന്നെ പോണോ…?
ആ പൊയ്ക്കോ… ഇന്ന് ഈ സൈറ്റിൽ അത്യാവശ്യം ഒന്നുമില്ലല്ലോ.. ക്ളീൻ ചെയ്തിട്ട് നാളെ മുതൽ അവളോട് വരാൻ പറയ്…
ശെരി സാർ…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…. ആദിയും ഒന്ന് ചിരിച്ചിട്ട് വണ്ടി എടുത്ത് പോയി..അവൻ ഡ്രൈവ് ചെയ്യുന്നതിനിടയിലാണ് മായയുടെ കോൾ വന്നത്.. അവൻ കോൾ എടുത്തു..
ഹലോ ചേച്ചി….
ആ ആദി … എവിടെയാ…
ഞാൻ സൈറ്റിലാണല്ലോ ചേച്ചി… അവൻ സംസാരിച്ചു കൊണ്ട് വണ്ടി സൈഡിൽ നിർത്തി .
വണ്ടി ഓടിക്കുവാണോ..?
ആയിരുന്നു ഇപ്പൊ നിർത്തി… പറഞ്ഞോ…
അല്ല കുറേ നാളായല്ലോ ആദിയെ ഒന്ന് വിളിച്ചിട്ട് നമ്മളെ ഒക്കെ മറന്നുപോയോ എന്നറിയാൻ വിളിച്ചതാ…
ഏയ് ചേച്ചിയേ ഞാൻ മറക്കുമോ… ഒന്നുമില്ലെങ്കിലും എന്റെ അച്ഛൻ മരിച്ചത് ചേച്ചിയുടെ വീട്ടിൽ കിടന്നല്ലേ …
അച്ഛൻ എപ്പോഴും വിളിക്കുകയും വരികയും ചെയ്യുമായിരുന്നു.. ആ രീതി മകനുണ്ടോ എന്നൊരു സംശയം….
ഒട്ടും സംശയിക്കണ്ട… ഒട്ടും കുറവില്ല കൂടുതലേ ഉള്ളൂ…
ആണോ…എന്നിട്ടെന്തേ ഇതുവരെ ഉണ്ടായില്ല…
സമയക്കുറവ് കൊണ്ടാ… ആട്ടെ ഞാൻ എന്താ ചെയ്യേണ്ടത്… വിളിക്കണോ അതോ വരണോ….
വരുന്നതാണ് എനിക്ക് ഏറെ ഇഷ്ടം…
ഞാൻ വന്നാൽ എനിക്ക് എന്ത് തരും… വെറുതെ വന്നിട്ട് കാര്യമില്ലല്ലോ…ആദിക്ക് എന്ത് ആവശ്യമുണ്ടോ അത് തരും..