അജയന്റെ മകൻ ആദി
Ajayante Makan Aadi | Author : Suresh
ഹായ് കൂട്ടുകാരെ ,
എല്ലാവർക്കും സുഖമെന്ന് വിശ്വസിക്കുന്നു .
എന്നെ പ്രോത്സാഹിപ്പിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു ..
അജയൻ ഒരു കളിവീരൻ ആണ്…. എന്ന കഥയുടെ തുടർക്കഥയായി .. (രണ്ടാം ഭാഗം ആയി ) അജയന്റെ വിയോഗത്തിന് ശേഷം …. അജയന്റെ മകൻ ആദി … എന്ന പേരിൽ ഈ കഥ അല്പം കൂടി മുന്നോട്ട് കൊണ്ടുപോകാൻ ഞാൻ ആഗ്രഹിക്കുകയാണ് .. എത്രത്തോളം വിജയിക്കും എന്നെനിക്കറിയില്ല .നിങ്ങൾക്ക് ബോറടിക്കുമ്പോൾ ഞാൻ ഇത് നിർത്തുന്നതാണ് ..
ഈ കഥ ആദ്യം വായിക്കുന്നവർ .. അജയൻ ഒരു കളിവീരൻ ആണ്.. എന്ന കഥയുടെ പന്ത്രണ്ട് ഭാഗങ്ങളും വായിച്ചതിനു ശേഷം ഇത് വായിക്കുവാൻ താല്പര്യപ്പെടുന്നു ..എങ്കിൽ മാത്രമേ കഥ പൂർണ്ണമായും ഉൾക്കൊള്ളാൻ കഴിയൂ…
കഥ തുടരുന്നു……..
അജയന്റെ മകൻ ആദി
അജയനെ എല്ലാവർക്കും നഷ്ടമായിട്ട് ഏട്ടുമാസങ്ങൾ കഴിഞ്ഞു . ആ ദുഖത്തിൽ നിന്നും മെല്ലെ അവർ കരകയറി തുടങ്ങി… ആദ്യം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വന്നത് .. ഇന്ദുവും മകൾ അർച്ചനയും ആയിരുന്നു .. കാരണം അവർക്ക് രണ്ടുപേർക്കും അജയനെ അധികം കിട്ടിയിരുന്നില്ല ..
ആദിക്ക് സൈറ്റുകളിൽ ചെല്ലുമ്പോൾ ആയിരുന്നു വിഷമം.. അച്ഛനാണ് സൈറ്റുകളെല്ലാം നിയന്ത്രിച്ചുകൊണ്ടിരുന്നത് .. ആദിക്ക് സപ്പോർട്ടിങ് റോളെ ഉണ്ടായിരുന്നുള്ളൂ.. അച്ഛൻ എവിടെ ഒക്കെയാണ് പണികൾ ഏറ്റിട്ടിരിക്കുന്നതെന്ന് ആദിക്ക് അറിയില്ലായിരുന്നു . പലതും പണിക്കാർ പറഞ്ഞാണ് അവൻ അറിഞ്ഞത്.. അവരെ എല്ലാം വിളിച്ച് പണികൾ തീർത്തുകൊടുക്കാൻ അവൻ ശ്രമിച്ചുകൊണ്ടിരുന്നു..