വണ്ടി.. ഓടാൻ.. ഗോപു പറഞ്ഞു.. അല്ലാതെ പിന്നെ ഇദ്ദേഹം ഓടില്ലല്ലോ.. അതെനിക്ക് അറിയാം.. ദാ അവിടെ ഇരിക്ക്.. ഞാൻ കഴിക്കാൻ എടുക്കാം അത് കഴിച്ചിട്ടു പോയാൽ മതി.. സുലേഖ അധികാരത്തോടെ ഗോപുനെ നോക്കി പറഞ്ഞു..
തന്റെടി.. ഗോപു മനസ്സിൽ പറഞ്ഞു ഭർത്താവ് അടുത്ത് നിക്കുമ്പോളും പറയുന്ന കേട്ടില്ലേ എന്റെ അമ്മ വല്ലോം ആരിക്കണം എപ്പോ അച്ഛന്റെ കയ്യിന്നു അടി കിട്ടീന്ന് ചോദിച്ചാൽ മതി.. ഹലോ.. പറഞ്ഞ കേട്ടില്ലേ.. ഇവിടെ ഇരിക്കാൻ സുലേഖ സ്വരം കടുപ്പിച്ചു പറഞ്ഞു കൊണ്ട് കസേര വലിച്ചിട്ട് കൊടുത്തു..
ഗോപു ചാടി കസേരയിൽ ഇരുന്നു.. കാപ്പിക്ക് പുട്ടും കടലയുമാ കഴിക്കില്ലേ..? സുലേഖ ഗോപുന്റെ അടുത്തേക്ക് മുഖം അടുപ്പിച്ചു ചോദിച്ചു.. മ്മ്മ്മ് കഴിക്കും.. ഹാ.. എടുത്തിട്ട് വരാം.. എന്ന് പറഞ്ഞു സുലേഖ അടുക്കളയിലേക്ക് പോയി.. ഗോപു സുലേഖയെ നോക്കി ഒപ്പം തല തിരിച്ചു മണിക്കൂട്ടനേയും..
പേടിക്കേണ്ട ഡാ പാവമാ.. പറയുന്ന പോലെ ചെയ്‌താൽ മതി… നിന്നെ ഇഷ്ടമായി അതാ അല്ലെ ആരേം അടിപ്പിക്കില്ല അവൾ.. മണിക്കുട്ടൻ ഗോപുന്റെ തോളിൽ തട്ടി പറഞ്ഞപ്പോ.. അവനു അല്പം ആശ്വാസം ആയി.. ഏട്ടാ ഒന്നിങ്ങു വന്നേ.. എന്ന് സുലേഖ വിളിച്ചപ്പോ മണിക്കുട്ടൻ അടുക്കളയിലേക്ക് പോയി..
അടുക്കളയിൽ ചെന്ന് നോക്കിയപ്പോ മണിക്കുട്ടൻ കാണുന്നത് അരയിൽ കയ്യും കുത്തി ചിരിച്ചു കൊണ്ട് നിൽക്കുന്ന സുലേഖയെ ആണ്.. എന്താടി.. ആ ചെക്കൻ പേടിച്ചു വിറച്ചിരിക്കുവാ അവിടെ… എന്ന് പറഞ്ഞു അവളുടെ അടുത്തേക്ക് ചെന്ന് അരയിൽ ഒരു കൈ ചുറ്റി മറ്റേ കൈ കൊണ്ട് അവളുടെ വയറ്റിലെ തോർത്ത് മാറ്റി പതിയെ നുള്ളി..