ഞാൻ രാഹുലിനോട് ചോദിച്ചു…
ഇന്നലെ വഴിയാറിയാതെ തെണ്ടിച്ചതും മനസ്സിൽ വച്ചാണ് ഞാൻ അത് ചോദിച്ചത്…..
“ആ ബസിൽ കേറിയിട്ട് കോളേജിന്റെ അവിടെ നിർത്താൻ പറഞ്ഞാൽ മതി.., നിർത്തിക്കോളും… ”
അവൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു….
അവനേ വിശ്വസിക്കുക എന്നല്ലാതെ അവിടെയും വേറൊരു ഓപ്ഷൻ ഉണ്ടായിരുന്നില്ല…
ഞങ്ങൾ മൂന്ന് പേരും വീട്ടിൽ നിന്നും ഇറങ്ങിയതും ബാക്കിൽ നിന്നും ഒരു വിളി വന്നു..
“ഓയ്….. ഒന്ന് നിന്നേ….”
ഓഹ് നശിപ്പിച്ചു…. 😐
തിരിഞ്ഞു നോക്കിയപ്പോൾ ബാലു അങ്കിൾ ആണ്…
ഒരു കറുത്ത സൺഗ്ലാസ്സും വെള്ളയും വെള്ളയും ഒക്കെ ധരിച്ചു ചിരിച്ചു കൊണ്ടിരിക്കുകയാണ് കക്ഷി….
“എന്താ മാമ…. ”
രാഹുൽ ചോദിച്ചു….
മറുപടിയൊന്നും കിട്ടിയില്ല… പകരം ഒരു പല്ലു കാട്ടി ചിരിയാണ് കിട്ടിയത്..
ഇയാൾക്കെന്താ വയ്യേ…
തൊട്ടടുത്ത നിമിഷം എന്തോ സാധനം അയാൾ ഞങ്ങൾക്ക് നേരെയെറിഞ്ഞു…..
ക്യാച്ച് പിടിച്ചത് സച്ചിനായിരുന്നു…
ഞാനും രാഹുലും അതെന്താണെന്നറിയാനായി അവന്റെ കൈകളിലേക്ക് നോക്കി….
അവന് കൈ തുറന്നതും കാണുന്നത് ഒരു ബൈക്കിന്റെ കീയാണ്…
ഞങ്ങൾ വീണ്ടും ബാലു അങ്കിളിനെ നോക്കി…
“ഇനി യാത്രയൊക്കെ അതിലാക്കിക്കോ…”
കുറച്ചു മാറി നിർത്തിയിട്ടിരിക്കുന്ന ഒരു പഴയ മോഡൽ ബുള്ളറ്റിനേ ചൂണ്ടി അയാൾ പറഞ്ഞു…
ഉഫ് കിടിലൻ സാധനം……
ഞങ്ങൾക്ക് തരനായി തന്നെ മാറ്റിവെച്ചതാണെന്ന് തോന്നുന്നു… കാരണം കഴുകിയതിന്റെ ലക്ഷണങ്ങൾ ഒക്കെ കാണാം…