സാധാരണ ഞാൻ ഇതെല്ലാം ഞാൻ കണ്ടിട്ട് കളയാറോ അല്ലെങ്കിൽ സൂക്ഷിച്ച് വയ്ക്കാറോ ആണ് പതിവ്…എന്നാൽ ഇന്നലെ മുതൽ അതിനൊന്നും നേരമുണ്ടായിരുന്നില്ല….
ചുരുക്കി പറഞ്ഞാൽ ഇതെല്ലാം ആദ്യം കാണാൻ ഭാഗ്യമുണ്ടായത് നിധിക്ക് തന്നെയാണ്….
വന്നതുമുതൽ അവളുടെ മുന്നിൽ മാത്രം എന്താ ഇങ്ങനെ മോശക്കാരനാവുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല….
ആ എന്തെങ്കിലും ഒക്കെ സംഭവിക്കട്ടെ ഇനി ഇതിനും കൂടുതൽ നാറാനില്ല എന്ന ഭാവമായിരുന്നു എനിക്ക്…
അവളുടെ മുന്നിൽ നല്ലവനായി നടന്നിട്ട് അവളേ കെട്ടാൻ പോവുന്നൊന്നുമില്ലല്ലോ…
ഞാൻ പിന്നേ അതിനെപ്പറ്റി ആലോചിക്കാൻ നിന്നില്ല…
നേരേ പോയി റെഡിയായി…
ഇന്നാണ് ഫസ്റ്റ് ഡേ…. ഒരുദിവസം വൈകി ജോയിൻ ചെയ്യാൻ ആയിരുന്നു തീരുമാനമെങ്കിലും നേരത്തേ എത്തിയത്കൊണ്ട് ഇന്ന് തന്നെ പോവാൻ തീരുമാനിച്ചു…
അഡ്മിഷന്റെ കാര്യമൊക്കെ ആദ്യം തന്നെ ബാലു അങ്കിൾ റെഡിയാക്കി വച്ചിരുന്നു……അയാൾ ഈ നാട്ടിലേ വലിയ ആരോ ആണെന്ന് തോന്നുന്നു….
ഞാൻ രാഹുലിനെയും സച്ചിനേയും വിളിച്ച് ഇന്ന് തന്നെ കോളേജിൽ പോവാം എന്ന് പറഞ്ഞു…
ആദ്യമൊക്കെ ഓരോന്ന് പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും… രണ്ട് തെറിക്കൂടെ വിളിച്ചപ്പോൾ മനസ്സില്ല മനസോടെയാണെങ്കിലും അവർ അതിനു സമ്മതിച്ചു….
അവർ മൊത്തത്തിൽ ഒന്ന് റെഡിയായി വന്നപ്പോൾ സമയം എട്ട് കഴിഞ്ഞിരുന്നു…
“എങ്ങനെ പോവും നിനക്ക് വഴിയറിയോ…. “