ഇടക്ക് ഇടക്ക് നിധിയേ നോക്കുമ്പോൾ അവളും ഒരു മയവും ഇല്ലാതെ തിന്നുന്നുണ്ട്…
വയർ ഫുൾ ആയതും അവിടുന്ന് എഴുന്നേറ്റു അപ്പോഴേക്കും ബാക്കി രണ്ട് മൈരന്മാരും കഴിക്കാനായി വന്നിരുന്നു…
“എടാ നീ ഞങ്ങളെ കാത്തുനിൽക്കാതെ ഇരുന്നോ…. നല്ല വിശപ്പ്…”
സച്ചിനായിരുന്നു അത്…
മൈരന്റെ പറച്ചിൽ കേട്ടപ്പോൾ മുഖം നോക്കി ഒന്ന് കൊടുക്കാനാണ് തോന്നിയത്…
ഒരാഴ്ചക്കുള്ള ഫുഡ് അവന് ഇന്നലേ തന്നെ തിന്നിട്ടുണ്ട്…. 😤
ശേഷം സ്വന്തം വീടെന്ന പോലേ അവന് ചെയറിൽ ഇരുന്ന് പാട്ടും പാടി കഴിക്കാൻ തുടങ്ങി…
ഇവൻ നിധിക്ക് പണി കൊടുക്കാൻ തന്നെയാണോ ഇവിടേ നിൽക്കാൻ പറഞ്ഞേ…. 🤔
എന്തായാലും ഞാൻ കൂടുതൽ നേരം അവിടേ നിൽക്കാൻ പോയില്ല…
നേരേ റൂമിലോട്ട് നടന്നു…..
റൂമിന്റെ അടുത്തേക്ക് എത്തും തോറും ആരോ പാടുന്നതിന്റെ ശബ്ദം ഞാൻ കേട്ടു..
ആരാണെന്ന് മനസ്സിലാക്കാൻ അത്ര വലിയ നേരമൊന്നും എടുത്തില്ല… അവൾക്ക് ഒരു ചെറ്റ സ്വഭാവം ആണെങ്കിലും സൗന്ദര്യവും ശബ്ദവും അസാധ്യമാണ്…
ഞാൻ എന്റെ റൂമിന്റെ അടുത്തെത്തിയെങ്കിലും എന്റെ നോട്ടം ആദ്യം പോയത് തുറന്നു കിടക്കുന്ന അവളുടെ റൂമിലേക്കാണ്….
ഒന്ന് നോക്കിയാലോ….. ഞാൻ വെറുതേ ഒന്ന് ആലോചിച്ചു…
അതിന് പ്രധാന കാരണം അവൾ പാടുന്നത് കാണാൻ തന്നെയായിരുന്നു….കാരണം പാടുന്ന ഓരോരുത്തർക്കും ഡിഫ്റെന്റ് ഡിഫ്റെന്റ് ബോഡി ലാംഗ്വേജ് ആയിരിക്കും ഉണ്ടാവുക.ആ സമയം അവർ വേറൊരു ലോകത്തായിരിക്കും… ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ… കാണാതെ…,അതെല്ലാം നോക്കി നിന്ന് കാണാൻ തന്നെ ഒരു പ്രേത്യേക ഭംഗിയാണ്….