“നിധി കാവൽക്കാരൻ ചാത്തൻ”
പെട്ടെന്നാണ് അവളേ എന്തോ പറഞ്ഞത്
സ്വപ്നലോകത്തായിരുന്നത് കൊണ്ട് അവൾ പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല
“ഏഹ്.. എന്ത്… ”
“ഈ ബുക്കിന്റെ പേരാ പറഞ്ഞേ നിധിയുടെ കാവൽക്കാരൻ ചാത്തൻ എന്ന്”
അവൾ ആ ബുക്ക് തൊട്ട് കൊണ്ട് പറഞ്ഞു…
“വായിച്ചു കഴിഞ്ഞാൽ എനിക്ക് തരോ… ”
പെട്ടന്നത് മാത്രമേ എന്റെ വായിൽ വന്നുള്ളൂ…
“അതിനെന്താ തരാലോ… ”
അവൾ എന്നേ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
“ആ അതങ്ങ് പള്ളി പോയി പറഞ്ഞാൽ മതി… ”
അവളുടെ ചിരിയിൽ മയങ്ങി നിൽക്കുമ്പോളായിരുന്നു ഞാൻ ആ ശബ്ദം കേട്ടത്…
ഒരേ സമയം മനോഹരവും വൃത്തികെട്ടതുമായ ആ ശബ്ദത്തിന്റെ ഉടമയെ ഞാൻ നോക്കി…
നിധി ഞങ്ങളെ രണ്ടു പേരെയും മാറി മാറി നോക്കി ഇരിക്കുകയാണ്….
“സാഹിറ നിന്നോട് ഞാൻ പറഞ്ഞതല്ലേ നിന്റെ വായന കഴിഞ്ഞാൽ എനിക്ക് തരണം എന്നത്… ”
നിധി ആമിയോട് പറഞ്ഞു…
സാഹിറ ഈ പേര് ഞാൻ എവിടെയോ…ആ ഇത് ആ ഫ്ലെക്സിൽ കണ്ട പേരല്ലേ…
ആമിയാണോ സാഹിറ. ആപ്പോ ആമി എന്നതോ…
എന്തായാലും നിധിയുടെ ചോദ്യത്തിന് അവൾ മറുപടി പറയുക പോയിട്ട് ഒന്ന് നോക്കുക പോലും ചെയ്തില്ല…..
കണ്ടിട്ട് രണ്ടും കീരിയും പാമ്പും ആണെന്ന് തോന്നുന്നു….
കുറച്ചു കഴിഞ്ഞതും ആമി അവൾ വായിക്കുന്ന ബുക്ക് മടക്കി എന്നെയും നിധിയേയും ഒന്ന് നോക്കി
ശേഷം…
“എന്റെ വായിച്ചു തീർന്നിട്ടില്ല…. എല്ലാ ശനിയും ഞായറും എനിക്ക് തന്നാൽ മതി വേറേ ആർക്കും കൊടുക്കരുത്…”