അതെന്താണെന്ന് നോക്കാൻ വേണ്ടിയായിരുന്നു ഞാൻ അവളുടെ അടുത്തേക്ക് നീങ്ങിയത്..
ഞാൻ ഇരുന്നതും പെട്ടന്നവൾ എന്നേ നോക്കി ശേഷം വീണ്ടും വായന തുടർന്നു
“ഇതെതാ ബുക്ക്…. ”
അവൾ വായിക്കുന്നത് പഠിക്കുന്നതുമായി ബന്ധ പെട്ടതല്ല എന്ന് തിരിച്ചറിഞ്ഞ ഞാൻ അവളോടായി ചോദിച്ചു…
മറുപടിയായി അവൾ എന്തോ പറഞ്ഞു…
പക്ഷേ മാസ്‌ക്കുള്ളത് കൊണ്ട് പറഞ്ഞത് വ്യക്തമായില്ല….
“എന്താ പറഞ്ഞത് ഞാൻ കേട്ടില്ല….. ”
അവളോടായി ഞാൻ വീണ്ടും ചോദിച്ചു….
അവൾ വീണ്ടും വായന നിർത്തി എന്നേ നോക്കി….
ശേഷം അവൾ അവളുടെ മുഖത്ത് നിന്നും മാസ്ക് ഊരി മാറ്റി….
ആ നിമിഷം ഞാൻ നിശബ്ദമായി….
കാരണം മാസ്ക്കിനകത്ത് ഒളിച്ചിരുന്നത് ഒരു മുഖം മാത്രമല്ലായിരുന്നു… അതൊരു സൗന്ദര്യത്തിന്റെ നിശബ്ദ സ്പോടനമായിരുന്നു.
അവളുടെ മുഖം തെളിഞ്ഞപ്പോൾ, ക്ലാസ്‌റൂമിന്റെ പൊടിയേറിയ വെളിച്ചം പോലും പുതിയ നിറം പിടിച്ചു.
അവൾ വെളിച്ചത്തിനകത്ത് നിന്നു ജനിച്ചവളെന്നു തോന്നി —
കണ്ണുകൾ…
ഒരു കിനാവിന്റെ അതിരുകളിൽ നിൽക്കുന്നത് പോലെ കറുത്തതും ആഴമുള്ളതും.
ആ കണ്ണുകൾക്കുള്ളിൽ എന്തോ നിശ്ചലമായ രഹസ്യം; നോക്കുന്നവൻ മുങ്ങിപ്പോകും.
അവളുടെ സൗന്ദര്യം കാണാൻ കണ്ണുകൾ മാത്രം മതിയാവില്ല,
അതെ അനുഭവിച്ചു തന്നെ അറിയേണ്ടിയിരിക്കുന്നു….
വീട്ടിൽ വിളിച്ചു ഒരു ഉമ്മച്ചി കുട്ടിയേ വിവാഹം കഴിക്കുന്നതിനേ പറ്റിയുള്ള അഭിപ്രായം ചോദിച്ചാലോ എന്ന് പോലും ഞാൻ ഒരു നിമിഷം ചിന്തിച്ചു…