നിധിയായിരുന്നു അത്. പെട്ടെന്ന് ആ കുരിപ്പിനേ കണ്ടപ്പോൾ ഒന്ന് ഞെട്ടിയെങ്കിലും ഞാനത് പുറത്തു കാണിച്ചില്ല….
ചത്താലും അവളുടെ അടുത്തിരിക്കില്ല എന്ന് തീരുമാനിച്ച ഞാൻ അവളേ മനസ്സിൽ രണ്ടു തെറി പറഞ്ഞ ശേഷം അവളുടെ ബാക്കിലേ ബെഞ്ചിലേ സീറ്റിലേക്കിരുന്നു
കോളേജിന് അത്യാവശ്യം പ്രായമൊക്കെ ഉണ്ടായിരുന്നെങ്കിലും…. ഞാൻ ഇരിക്കുന്ന ക്ലാസ്സിന് അതിനേക്കാൾ പ്രായമുണ്ടായിരുന്നു…
പൊളിഞ്ഞു വീഴുമോ ഈ മൈരൊക്കെപാടേ…. 😐
ആദ്യത്തെ ദിവസമായതുകൊണ്ട് തന്നെ ക്ലാസ്സ് ഒന്നും ആ ടീച്ചർ എടുത്തില്ല…… വെറുതേ ഓരോന്ന് പറഞ്ഞ് അവസാനം ക്ലാസ്സിൽ നിന്നും ഇറങ്ങി പോയി….
അപ്പോഴേക്കും ഇന്റർവെൽ ആയിരുന്നു…
ക്ലാസ്സിലേ ഓരോരുത്തർ വന്ന് രാഹുലിനെയും സച്ചിനേയും പരിചയ പെടാൻ തുടങ്ങി….
എന്നാൽ എന്നേ പരിചയ പെടാൻ ആരും വന്നില്ല…
അവരേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല…
എനിക്ക് എന്നേ പറ്റി നല്ല മതിപ്പുണ്ടെങ്കിലും അത് ബാക്കി ഉള്ളവർക്കും തോന്നണം എന്ന് നിർബന്ധം പിടിക്കാൻ പാടില്ലല്ലോ….
അല്ലെങ്കിലും ഞാൻ ഇവിടേ പഠിക്കാനും കുറച്ചു നാൾ മാറി നിൽക്കാനും വന്നതല്ലേ പിന്നേ ഞാൻ എന്തിന് ഇതൊക്കെ ശ്രദ്ധിക്കണം…. 😤🥲
“ഹായ് പേരെന്താ…. ”
സ്വന്തമായി മോട്ടിവേഷൻ കുത്തി കയറ്റുമ്പോൾ ആയിരുന്നു സൈഡിൽ നിന്നും ഒരു ചോദ്യം വന്നത്…ഒരു പെണ്ണായിരുന്നു അത്….
ഞാൻ എന്റെ ബാക്കിലേക്കും സൈഡിലേക്കും ഒക്കെ ഒന്ന് നോക്കി..