ഏകദേശം ഒരു മുപ്പത്തിനടുത്ത് സ്റ്റുഡന്റ്സും ഉണ്ടായിരുന്നു അതിനുള്ളിൽ… കൂടുതലും പെണ്ണുങ്ങൾ ആയിരുന്നു ഉണ്ടായിരുന്നത്… ആണുങ്ങൾ കഷ്ട്ടി ഒരു രണ്ട് ബെഞ്ച് മാത്രമേ ഉണ്ടായിരുന്നുള്ളു…
ഞങ്ങളെ കണ്ടതും കയ്യിലേ വാച്ചിൽ ഒന്ന് നോക്കിയശേഷം ടീച്ചർ കയറാൻ ആവശ്യപ്പെട്ടു…
എല്ലാവരുടെയും ശ്രദ്ധ ഞങ്ങളിലേക്കയതിനാൽ ക്ലാസ്സിലേക്ക് കയറുമ്പോൾ എനിക്ക് കുറച്ച് ചമ്മൽ ഉണ്ടായിരുന്നു…
ബാക്കി രണ്ടെണ്ണത്തിന്റെ കാര്യം പിന്നേ പറയണ്ടല്ലോ…. എല്ലാത്തിനെയും സ്കാൻ ചെയ്തു കഴിഞ്ഞിട്ടുണ്ടാവും ഇതിനോടകം…
ഞാൻ ഇരിക്കാനായി സ്ഥലം അന്വേഷിച്ചു…
ബാക്ക് ബെഞ്ചിൽ ഒഴിവു കണ്ടപ്പോൾ എനിക്ക് സമാധാനമായി….
അല്ലെങ്കിലും പണ്ടു മുതലേ എനിക്ക് ബാക്കിനോടായിരുന്നു പ്രിയം കൂടുതൽ..😌
അവിടേക്ക് നടക്കാനായി കാൽ പൊന്തിച്ചതും. സച്ചിനും രാഹുലും എന്നേ പിന്നിലാക്കി ആ സീറ്റ് കയ്യടക്കി….
ചിരിക്കാനും മാത്രം അവിടേ ഒന്നും സംഭവിച്ചില്ലെങ്കിലും… ആ കാഴ്ച കണ്ട് എല്ലാവരും ചിരിച്ചു…
കൂടുതൽ നിന്ന് നാറുന്നതിനേക്കാൾ നല്ലത് എവിടെങ്കിലും പോയി ഇരിക്കാം എന്ന് തീരുമാനിച്ച ഞാൻ വീണ്ടും ഇരിക്കാനായി ഒരിടം തിരഞ്ഞു..
അപ്പോഴാണ് എന്റെ തൊട്ടപ്പുറത്തായി രണ്ടു ബെഞ്ചിൽ ഒഴിവു കണ്ടത്….
രണ്ടിലും പെണ്ണുങ്ങൾ ആണുള്ളത്….പോരാത്തതിന് ഫസ്റ്റ് രണ്ട് ബെഞ്ചായിരുന്നു അത്….
എന്നാൽ ശരി അവിടേ ഇരിക്കാം എന്ന് തീരുമാനിച്ചപ്പോളായിരുന്നു രണ്ട് കണ്ണുകൾ എന്നേ തന്നെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചത്….