യൂണിവേഴ്സിറ്റി ടോപ്പേഴ്സ്… കായിക ഇനത്തിൽ ഫസ്റ്റ് അടിച്ചവർ, കലോത്സവത്തിൽ ഫസ്റ്റ് അടിച്ചവർ അങ്ങനെ കുറേ പേരുടെ ഫോട്ടോസ് ഉണ്ടായിരുന്നു അതിൽ…
കാണാൻ കൊള്ളാവുന്ന പലരും ഉണ്ടായിരുന്നെങ്കിലും കുറച്ചു മങ്ങിയ ഫ്ലെക്സിലേകാണ് എന്റെ ശ്രദ്ധ പോയത്…
അതിൽ ആകേ രണ്ടു പേരേ ഉണ്ടായിരുന്നുള്ളു ആദ്യത്തെ ആളുടെ ഫോട്ടോ പൂർണമായും മങ്ങിയിരുന്നു പക്ഷേ പേര് കാണാം..’സാഹിറ നൂരീൻ’
രണ്ടാമത്തെ ആള് ആ യക്ഷിയായിരുന്നു..നിധി😐😤
അവളേ കുറിച്ച് ഒന്നിനും താൽപ്പര്യമില്ലാത്തതിനാൽ കൂടുതൽ നേരം അതിലേക്ക് നോക്കിയില്ല…
വീണ്ടും കണ്ണുകൾ പരതിയപ്പോൾ കുറച്ചു ഫ്ലെക്സിൽ കൂടേ അവളേ ഞാൻ കണ്ടു
ഇവൾ ഇതെല്ലാത്തിലും ഉണ്ടല്ലോ…. 😐
“എടാ രാഹുലേ നീയല്ലേ പറഞ്ഞേ ഈ നാട്ടിലുള്ളവർ എല്ലാവരും മണ്ടന്മാരാണെന്ന്. എന്നിട്ട് ഈ ഫ്ലെക്സുകൾ കണ്ടിട്ട് എനിക്ക് അങ്ങനെയൊന്നും തോന്നുന്നില്ലല്ലോ…. ”
അവന്റെ മറുപടിക്കായി ഞാൻ അവനേ നോക്കി..
എന്നാൽ ഞാൻ പറഞ്ഞത് പോലും അവൻ കേട്ടില്ല എന്ന് അപ്പോഴാണ് മനസ്സിലായത്.
സച്ചിനും രാഹുലും പെണ്ണുങ്ങളുടെ കളക്ഷൻ നോക്കുന്ന തിരക്കിൽ ആയിരുന്നു….
അവരേ കാത്തു നിൽക്കാതെ ഞാൻ നടക്കാൻ തുടങ്ങി..
“എടാ ദേവാ നിക്കടാ ഞങ്ങളും ഉണ്ട്… ”
ഞാൻ വലിയ മൈൻഡ് കൊടുത്തില്ല..
പിന്നീട് ഒരു മെയിൻ ബിഎൽഡിങ്ങിന്റെ അകത്തേക്കാണ് ഞാൻ കയറിയത്…
അത്യാവശ്യമല്ല നല്ല വലുപ്പവും നീളവുമുണ്ടായിരുന്നു അതിന്…