“എടാ ആ വഴി…. ”
പോവുന്നതിനിടക്ക് രാഹുൽ ഒരു വഴി ചൂണ്ടി പറഞ്ഞു…
അവിടേക്ക് നോക്കിയപ്പോൾ അതുതന്നെയാണ് വഴി എന്നെനിക്ക് മനസ്സിലായി…
കാരണം ഒരു ബോർഡ് കാണാം…
സച്ചിൻ വണ്ടി നേരേ അതിലൂടെ വച്ചു പിടിച്ചു…
വിചാരിച്ചപോലെ ഏകദേശം ഒരു മിനിറ്റിനുള്ളിൽ ഞങ്ങൾ കോളേജ് ഗേറ്റിനു മുന്നിൽ എത്തി…
പാസ്സ് ആയി സർട്ടിഫിക്കറ്റ് വാങ്ങുന്നതിനേക്കാൾ സന്ദോഷമായിരുന്നു ഞങളുടെ മൂന്ന് പേരുടെയും മുഖത്ത് അപ്പോൾ ഉണ്ടായിരുന്നത്……
എന്നാൽ കോളേജ് കണ്ടതും ആ സന്ദോഷം വീണ്ടും മാഞ്ഞു…
“ഇതെന്താടാ ആമസോൺ മഴക്കാടോ… ലോകത്തുള്ള എല്ലാ ജീവികളും ഉണ്ടാവുമല്ലോ ഇതിനുള്ളിൽ….”
ഞാൻ മനസ്സിൽ വന്ന കാര്യം അതുപോലെ അവരോട് പറഞ്ഞു…
കാരണം ആ ഗേറ്റിനപ്പുറം വെറും മരങ്ങളും ചെടികളുമാണ്….
പക്ഷേ വളരെ മനോഹരമായാണ് എല്ലാം നിൽക്കുന്നത്….
കാണുമ്പോൾ തന്നെ പോസിറ്റീവ് എനർജി കിട്ടുന്ന ഒരു മാന്ത്രിക സ്ഥലം…
ഞങ്ങൾ ഉള്ളിലേക്ക് കയറി…
വലത്തേ സൈഡിൽ തന്നെ പാർക്കിംഗ് ഏരിയ ഉള്ളതുകാരണം വണ്ടി എവിടേ നിർത്തും എന്നോർത്ത് അതികം നേരം തല പുകക്കേണ്ടി വന്നില്ല….
പാർക്ക് ചെയ്ത് ഞങ്ങൾ ഉള്ളിലേക്ക് നടക്കാൻ തുടങ്ങി….
അവിടെയും ഇവിടെയുമൊക്കെയായി കുറച്ചു ബ്ലോക്കുകൾ കാണാം…
പക്ഷേ കേറി വരുമ്പോൾ തന്നെയുള്ള പ്രധാന ആകർഷണം അവിടേ ഉണ്ടായിരുന്ന പഴയതും പുതിയതുമായ വലിയ ഫ്ലെക്സുകൾ ആണ്….