മണ്ണാങ്കട്ടയും കരിയിലയും 2 നിത്യകന്യകയായ ദേവി [JM&AR]

Posted by

 

രേണു എഴുന്നേറ്റ് ചെറു ചിരിയോടെ എൻ്റെ താടിക്ക് പിടിച്ച് കൊഞ്ചിച്ച് ഉറങ്ങാൻ മുറിയിലേക്ക് നടന്നു.

 

“മഞ്ഞോ? ഈ വേനൽ കാലത്തോ”?

 

“നിൻ്റെ കാര്യം ആയതോണ്ടാ….”

 

“രേണൂ …. പിന്നെണ്ടല്ലോ…. ഞാനൊരു ഫിഫ്റ്റി തൗസൻ്റ് കാർഡ്ന്ന് എടുത്ത്ണ്ട്”

 

“അൻപതിനായിരോ? നീ കാർത്തികക്ക് താലിമാല വാങ്ങിയോ”?

 

“രേണൂന് എങ്ങനെ മനസ്സിലായി”?

 

“നീ അവൾക്കൊരു മാല പണ്ട് ഗിഫ്റ്റ് കൊടുത്തതല്ലേ കണ്ണാ? അത്രക്കിതാണേല് ഒരു മോതിരം വാങ്ങി കൊടുത്താ പോരേന്നോ”?

 

“ഡിവിഡൻ്റ് കിട്ടുന്ന പൈസയല്ലേ രേണൂ? കഷ്ടപ്പെട്ട് അധ്വാനിച്ച് കിട്ടുന്ന പൈസ ചിലവാക്കുമ്പോള്ള ആ ഒരു ബുദ്ധിമുട്ട് ഇതിനില്ലല്ലോ. മൂന്ന് മാസം കഴിയുമ്പോ അതേ എമൗണ്ട് ബാങ്കില് വരും. പിന്നെന്താ”?

 

“കണ്ണാ… ഞാനൊരു കാര്യം ചോദിച്ചാ നീ സത്യം പറയോ….”?

 

“എന്താ കാര്യന്നറിഞ്ഞാലല്ലേ പറ്റൂ”

 

“നീ നിൻ്റെ ഉള്ളിൻ്റെ ഉള്ളിൽ കാർത്തികയെ ഒളിപ്പിച്ച് വെച്ചല്ലേ കണ്ണാ ജുമൈലത്തിനെ പ്രേമിക്കണത്”?

 

“ആണോ രേണൂ”?

 

“അല്ല”

 

“പിന്നെ”?

 

“പോയി കിടന്നുറങ്ങെടാ….”

 

കൈ എളിയിൽ കുത്തി വാതിൽപ്പടിയിൽ തിരിഞ്ഞു നിന്നുള്ള രേണുവിൻ്റെ സ്നേഹപൂർവ്വമായ ശാസന എന്നെ എൻ്റെ മുറിയിലേക്ക് നയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *