“നിന്നെ കുത്താൻ എനിക്ക് ആവില്ല രാജു” കണ്ണൻ പറഞ്ഞു. നൈല ആ കത്തി രണ്ട് പ്രാവിശ്യം അവന്റെ വയറിൽ കുത്തി ഇറക്കി.
“ഇത്രയും കാലം കണ്ണന്റെ കൂടെ ഉണ്ടായിട്ടും ശെരിക്കും കുത്താൻ ഒന്നും പഠിച്ചില്ലെടി നീ” രാജു ചോദിച്ചു.
“ഡാ… നിനക്ക് എന്നെ ശെരിക്കും അറിയില്ല” നൈല പറഞ്ഞു.
“രഞ്ജിത്തിന്റെ കൂടെ കൂടുന്നതിന് മുന്നേ, നീ കൊച്ചിയിൽ അഴിഞ്ഞാടി നടക്കുന്ന കാലം തൊട്ട് എനിക്ക് നിന്നെ അറിയാം” രാജു പറഞ്ഞു. ദേഷ്യം കൊണ്ട് കണ്ണന്റെ കൂടെ ഉള്ള ആൾകാർ അവനെ തള്ളാനായി വന്നു പക്ഷെ നൈല അവരെ തടഞ്ഞു.
“പിന്നെ നീ ഈ പൊട്ടനെയും പറ്റിച്ച് കൂടെ കൊണ്ട് നടക്കുന്ന ജിനു നിന്റെ അനിയൻ അല്ല എന്നും സ്വന്തം മകൻ ആണ് എന്നും എനിക്ക് അറിയാം” രാജു പറഞ്ഞു, ഒരു ഞെട്ടലോട് കൂടി എല്ലാവരും നൈലയെ നോക്കി അവിടെ നിന്നു.
“19അം വയസ്സിൽ വളർത്തച്ഛൻ കൊടുത്ത സമ്മാനം. പക്ഷെ എനിക്ക് നിന്നോട് സഹതാപം ഉണ്ട്, കാരണം നീ തിരഞ്ഞെടുത്ത വഴിയിലൂടെ അല്ല നീ ജീവിച്ചത്” രാജു തുടർന്നു.
മറുപടിയൊന്നും പറയാനാകാതെ ദേഷ്യം പിടിച്ച് അവൾ അവിടെ നിന്നും ഇറങ്ങിപ്പോയി.
“നൈലെ… നൈലെ” എന്നും വിളിച്ച് അവളുടെ പുറകെ കണ്ണനും പോയി കണ്ണന്റെ ഒപ്പം അവന്റെ കൂടെയുള്ള ആൾക്കാരും പുറത്തേക്കിറങ്ങി. എന്നാൽ ആർക്കും ഒരു മറുപടിയും കൊടുക്കാതെ അവൾ കാറിൽ കയറി പോയി.
അതേസമയം തന്നെ അങ്ങോട്ട് ഒരു പോലീസ് ജീപ്പ് വരുകയും അതിന്റെ ഉള്ളിൽ നിന്നും ടോണിയും ഷാഹുലും പുറത്തേക്കിറങ്ങി വരുകയും ചെയ്തു.
“എന്താടാ ഈ അസമയത്ത് ഇങ്ങോട്ടേക്ക് ഒക്കെ” കണ്ണൻ അവരോട് ചോദിച്ചു.