“എന്റെ പെങ്ങളെ പിറന്നാള് വിളിക്കാൻ വേണ്ടി വന്നതാണ്… വരണം” രാജു അവളോട് പറഞ്ഞു. അവൾ അതിനെ ചിരിച്ചുകൊണ്ട് തലയാട്ടി മറുപടി കൊടുത്തു, എന്നാൽ അപ്പോൾ തന്നെ അവൾ അവിടെ വീഴുന്ന കാഴ്ചയായിരുന്നു അവൻ കണ്ടത്. ഇപ്പോ ആ ജനലിന്റെ അവിടെ ചോരപുരണ്ട കത്തിയുമായി കണ്ണൻ നിൽക്കുന്നുണ്ടായിരുന്നു, പിന്നിൽ നിന്നും കുത്തേറ്റതായിരുന്നു അവൾക്ക്.
“ഡാ…” എന്നും വിളിച്ച് രാജു വീടിന്റെ മുകളിലേക്ക് ഓടിക്കയറി ശേഷം അവളെയും എടുത്ത് ഹോസ്പിറ്റലിലേക്ക് പോയി ഈ വിവരം അറിഞ്ഞാൽ ടോനിയും രാജുവിന്റെ ഒപ്പം അവിടെ എത്തിയിരുന്നു.
“രാജുവിന് ഒരു കോൾ ഉണ്ട്” റിസപ്ഷനിൽ ഇരിക്കുന്ന ആൾ രാജുവിന്റെ അടുത്ത് വന്നു പറഞ്ഞു, രാജു വേഗം തന്നെ പോയി ആ കോൾ അറ്റൻഡ് ചെയ്തു. ഒരു ചിരി മാത്രമായിരുന്നു അവിടെനിന്നും വന്നത്.
“കണ്ണാ നിർത്തിക്കോ അതായിരിക്കും നിനക്ക് നല്ലത്” രാജു ഭീഷണി മുഴക്കി.
“നിനക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടം ആരെയാണ് ഞാൻ മൂന്ന് ഓപ്ഷൻ തരാം. ഒന്ന് ഐശ്വര്യ, രണ്ട് നിന്റെ അനിയത്തി, മൂന്ന് നിന്റെ അച്ഛൻ. ഞാൻ എത്ര ആലോചിച്ചിട്ടും എനിക്കൊരു ഉത്തരം കിട്ടിയില്ല. നീ വേഗം ഒന്ന് ഹാർബറിലേക്ക് വന്ന് ഞാൻ കണ്ടുപിടിച്ചു ഉത്തരം ശരിയാണോ എന്ന് നോക്കിക്കേ” എന്നും പറഞ്ഞ് കണ്ണൻ ഫോൺ വെച്ചു.
രാജു വേഗം തന്നെ അവിടെനിന്നും ടോണിയെയും കൂട്ടി ഹാർബറിലേക്ക് ചെന്നു. അവിടെ എത്തിയപ്പോൾ അവർ കണ്ടത് ഒരു ഷിപ്പിന്റെ മുകളിൽ കെട്ടി തൂക്കിയിട്ട രവിയെ ആയിരിക്കും, ആ കാഴ്ച കണ്ട് രാജു ഞെട്ടി അവന്റെ കണ്ണുകൾ നിറഞ്ഞു.