“അച്ഛാ, ചേട്ടൻ വാങ്ങിച്ചത” എന്നും പറഞ്ഞു അനിഖ ഒരു ഷർട്ട് രവിയുടെ കയ്യിലേക്ക് കൊടുത്തു, രാജു ഇപ്പോഴും വീടിന്റെ വെളിയിൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ രവി അവരോട് അകത്തേക്ക് കയറി വന്നിരിക്കാൻ ആവശ്യപ്പെട്ടു.
“നിന്റെ അമ്മ എപ്പോഴും എന്റെ അടുത്ത് വഴക്കായിരുന്നു ഞാൻ കാരണമാണ് നീ ഇങ്ങനെ ആയിപ്പോയത് എന്നും പറഞ്ഞു” രവി പറഞ്ഞു.
“ഞാനാരായി തീർന്നുണ്ടോ അതിന്റെ ഉത്തരവാദിത്വം എനിക്ക് മാത്രമാണ്” രാജു പറഞ്ഞു.
“ഇനിയും ഇങ്ങനെയൊക്കെ പറഞ്ഞാൽ നടക്കാൻ ആണോ നിന്റെ ഉദ്ദേശം എല്ലാം നിർത്താൻ ആയില്ലേ”
“എല്ലാം നിർത്തി ഞാൻ ഒരു തോട്ടം വാങ്ങിച്ചു”
“എന്നിട്ട് എന്തിനാ അവിടെ ഒറ്റയ്ക്ക് കൂടാനാണോ… ആ ഐശ്വര്യ ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല, നിന്റെ അമ്മയുടെ അവസാനകാലത്ത് അവൾ എപ്പോഴും ഉണ്ടാകാറുണ്ടായിരുന്നു ഇവിടെ. അവളെ നല്ലൊരു കുട്ടിയാണ് നീ അവളോട് പോയി ഒന്ന് സംസാരിക്കണം” രവി പറഞ്ഞു.
‘ഓ പിന്നെ നല്ല പെണ്ണ്, തനിക്ക് അവളുടെ ചരിത്രം ഒന്നും അറിയാത്തതുകൊണ്ടാണ്… പക്ഷേ ഞാനും അത്ര നല്ല ആളൊന്നുമല്ല’ എന്നും മനസ്സിൽ ചിന്തിച്ച് രാജു ഇരുന്നു.
അതേ ദിവസം രാത്രി രാജു അവന്റെ ജീപ്പ് എടുത്ത ശേഷം ഐശ്വര്യയെ കാണാൻ വേണ്ടി പോയി, അവിടെ ചുറ്റും നോക്കിയപ്പോഴും അവൻ ആരെയും കണ്ടില്ല. രാജു വണ്ടിയുടെ ഉള്ളിലേക്ക് കയ്യിട്ട് ശേഷം നന്നായി ഹോൺ പിടിച്ച് അമർത്തി, മുകളിലെ നിലയിൽ നിന്നും ജനൽ തുറന്ന് ഐശ്വര്യ അവനെ നോക്കി. രണ്ടുപേരും പരസ്പരം പ്രണയാർദ്രമായ കണ്ണുകളോടുകൂടി നോക്കി ചിരിച്ചു.