“ഈ ഒരു ദിവസത്തിന് ആട ഞാൻ കാത്തിരിന്നുനത്. യു കിലഡ് മൈ ഫാദർ, ഐ വാണ്ട് റിവഞ്ച്” ആ പയ്യൻ കണ്ണന്റെ അടുത്ത് പറഞ്ഞു, ശേഷം ഒരു തോക്ക് കണ്ണന് നേരെ ചൂണ്ടി.
“രാജു, നീ ഇവനെ കൊണ്ട് ഇത് ചെയ്യിപ്പിക്കരുത്. നീ തന്നെ ചെയ്തേക്ക്” കണ്ണൻ പറഞ്ഞു.
“അന്ന് നീ എന്നെ വിളിച്ച് എനിക്ക് ആരെയും ഏറ്റവും ഇഷ്ടം എന്ന് ചോദിച്ചു, തിരഞ്ഞെടുക്കാൻ മൂന്ന് ഉത്തരങ്ങളും തന്നു, നിന്റെ പേർ ഒഴിച്ച്…
ആരും ഇല്ലാതെ ഇരുന്ന എനിക്ക് കൂട്ട് വന്നവൻ ആട നീ… എനിക്ക് ഏറ്റവും ഇഷ്ടം നിന്നെ ആയിരുന്നു” സങ്കടത്തോട് കൂടി രാജു പറഞ്ഞു, ശേഷം അവൻ കണ്ണൻ നേരെ പുറം തിരിഞ്ഞ് നിന്നു, ആ കാഴ്ച കാണാൻ വയ്യാതെ. കുറ്റബോധത്തോട് കൂടി എല്ലാം കേട്ടിരുന്ന കണ്ണൻ തന്റെ മരണത്തെ സ്വീകരിക്കാൻ തയാറായിരുന്നു.
തോക്കിൽ ഉണ്ടായിരുന്ന എല്ലാ ഉണ്ടാക്കലും ആ പയ്യൻ കണ്ണന്റെ നെഞ്ചിലേക്ക് വെച്ചു. രാജുവിന്റെ കണ്ണന്റെയും മനസ്സിൽ കൂടി തങ്ങൾ ഒരുമിച്ച് ഉണ്ടായിരുന്ന എല്ലാ മനോഹരമായ നിമിഷങ്ങളും ഓടി വന്നു. അവസാനം കണ്ണൻ ആ കസേരയിൽ തന്നെ മറിച്ച് വീണു.
“ഭായ്…” എല്ലാം കഴിഞ്ഞ ശേഷം പീളൻ എന്തോ പറയാനായി വന്നു. രാജു ആ പയ്യനെ നോക്കി, അവൻ കൈയിൽ ഉണ്ടായിരുന്ന തോക്ക് രാജുവിന് കൊടുത്തു.
“കൊത്തക്ക് ഇനി അങ്ങോട്ട് അവകാശികൾ വേണ്ട” എന്നും പറഞ്ഞ് രാജു പീളന്ടെ നെറ്റിയിൽ വെടിവെച്ചിട്ടു.
1998 ഷിംല…
രാജു ഒരുപാട് നാളായി മനസ്സിൽ വിചാരിച്ചത് പോലെ തന്നെ ഒരു സമാധാനം നിറഞ്ഞാ ജീവിതം അവന് കിട്ടി, ഇപ്പൊ ഷിംലയിൽ ഒരു ആപ്പിൾ തോട്ടവുമായി ജീവിക്കുന്നു, ഒപ്പം തന്റെ ഭാര്യ ഐശ്വര്യയും അനിയത്തി അനിഖയും ഉണ്ട്.