വേദന കൊണ്ട് കണ്ണൻ അവിടെ നിന്നും കൂറേ മുരണ്ടു, കണ്ണൻ താഴത്തേക്ക് വീണു. അവൻ ഇഴഞ്ഞ് ഇഴഞ്ഞ് പുറകിലെ കസേരയുടെ അടുത്തേക്ക് പോയി. ഇനി ആരും തന്നെ ബാക്കി ഇല്ല എന്ന് മനസിലാക്കിയ പീളനും മറവിൽ നിന്നും പുറത്തേക്ക് വന്നു.
“പഴയ രാജുവിന് പോലും നീ താങ്ങില്ല, പിന്നെ ആണോടാ ഈ ഹാമർ രാജുവിന്” രാജു കണ്ണനോട് പറഞ്ഞു.
“വേണ്ട രാജു… എന്നെ വിട്ടേക്ക്. ഞാൻ കൊത്ത വിട്ട് വേറെ എങ്ങോട്ടെങ്കിലും പോകൊലാം, എന്റെ മഞ്ജുവിനെയും കൂട്ടി” കണ്ണൻ അപേക്ഷിച്ചു.
“കൊല്ല് ഭായ് ഈ നായിന്റെ മോനെ” പീളൻ രാജുവിന്റെ പറഞ്ഞു. കണ്ണിൽ ഭയത്തോട് കൂടി കണ്ണൻ പീളനേയും രാജുവിനെയും മാറി മാറി നോക്കി.
“രാജു നിനക്ക് നമ്മുടെ പഴയ കാര്യം ഒന്നും ഓർമയിലെ… അതൊക്കെ ഓർത്തിട്ടെങ്കിലും നിനക്ക് എന്നെ വെറുതെ വിട്ടൂടെ” കണ്ണൻ പറഞ്ഞു. രാജുവിന്റെ മനസ്സ് മാറുമോ എന്നൊരു പേടിയോട് കൂടി പീളൻ അവനെ നോക്കി നിന്നു.
“നിന്നെ ഞാൻ കൊല്ലില്ല… അതിന് ഏറ്റവും കൂടുതൽ അവകാശം ഉള്ളൊരാൾ വേറെ ഉണ്ട് ഇവിടെ” രാജു പറഞ്ഞു, ശേഷം അവൻ പുറകിലേക്ക് നോക്കി. ബിജുവും ബഷീറും പിന്നെ അവരുടെ ഒപ്പം ഒരു പൈയ്യനും അങ്ങോട്ടേക്ക് നടന്ന് വരുന്നുണ്ടായിരുന്നു (കുറച്ച് മുന്നേ ഷാഹുലിന് കത്ത് കൊടുക്കാൻ വന്ന പയ്യൻ).
“നിനക്ക് ആളെ മനസ്സിലായോ ഇല്ലേ എന്നൊന്നും എനിക്ക് അറിയില്ല. ഈ ലോകത് ഏറ്റവും കൂടുതൽ നീ ഇല്ലാതെ ആവണം എന്ന് ആഗ്രഹിക്കുന്നത് ദേ ഇവൻ ആണ്… രഞ്ജിത്തിന്റെ ഒരേഒരു മകൻ” രാജു പറഞ്ഞു.
കണ്ണൻ രഞ്ജിത്തിന് കൊന്ന് അവിടെ നിന്നും പോയ ശേഷം, തന്റെ അച്ഛന്റെ മൃതദേഹത്തിന് മുന്നിൽ ഇരുന്ന് കൂറേ നേരം കരഞ്ഞാ ഓർമകൾ എല്ലാം അവന്റെ മനസ്സിലൂടെ ഒരു മിന്നായം പോലെ ഓടി മാഞ്ഞു.