“നിന്നെ ഒറ്റാൻ നജ്ൻ പീളനെ വാഗ്‌ദാനം ചെയ്തത് കൊത്ത ആണ്. പിന്നെ അത് മാത്രം പോരാ ഇവന്, നൈലയും വേണം അത്രേ…” രാജു പറഞ്ഞു, ശേഷം പീളനെ നോക്കി ഒന്ന് ചിരിച്ചു.
“നൈല… ഹാ ഹാ ഹ…” കണ്ണൻ അട്ടഹസിക്കാൻ തുടങ്ങി.
“ഇവൻ മാത്രം ജീവനോട് രെക്ഷപെട്ടപ്പോ എനിക്ക് മനസ്സിലായി, ഒറ്റുകാരൻ ഇവൻ തന്നെ എന്ന്. അതുകൊണ്ട് ഇവൻ ഒന്നും അറിയാതെ ഞാൻ ഒരു പുതിയ കെ-ടീം അങ്ങോട്ട് ഉണ്ടാക്കി” കണ്ണൻ പറഞ്ഞു. കസിനോയുടെ മൂന്ന് ദിശയിൽ നിന്നുമായി മുപ്പതോളം പേർ ഉള്ളിലേക്ക് കേറി വന്നു, എല്ലാവരുടെയും കൈയിൽ ഓരോ ടൂൾസും ഉണ്ട്.
“ഇത് ഞാൻ നിനക്ക് തരുന്ന വിരുന്ന് ആണ്. നിന്റെ അന്തിയതാഴം” കണ്ണൻ ഒരു സിഗരറ്റും വലിച്ച് കൊണ്ട് പറഞ്ഞു.
“ആരെയും വിരുന്നിന് വിളിക്കാം, മരണത്തിന് ഒഴിച്ച്” രാജു പറഞ്ഞു. അത് കഴിഞ്ഞതും എല്ലാവരും കൂടി അവന് നേരെ ചീറി പാഞ്ഞ് വന്നു, അളവിൽ കൂടുതൽ ആളുകൾ വരുന്നത് കണ്ട പീളൻ വേഗം തന്നെ അവിടെ നിന്നും മാറി നിന്നു. രാജു ആണെകിൽ തന്റെ ഇരു പോക്കറ്റുകളിലായി ഉണ്ടായിരുന്ന രണ്ട് തോക്കുകൾ പുറത്തേക്ക് എടുത്തു, അവർക്ക് നേരെ ചൂണ്ടി, ആ സെമി ഓട്ടോമാറ്റിക് ഗൺ വെച്ച് രാജു ഓരോരുത്തരെയായി വെടിവെച്ചിടാൻ തുടങ്ങി. അത് തീർന്നതും കൈയിൽ ഉണ്ടായിരുന്ന രണ്ട് തോക്കും കത്തിയുമായി തന്റെ അടുത്തേക്ക് ഓടി വന്നവന് നേരെ രാജു എറിഞ്ഞു, കുത്താൻ വിചാരിച്ച ആൾ മാറി രാജുവിന്റെ പിന്നിൽ ഉള്ള ഒരുത്തനെ അയാൾ കുത്തി. ആ കുത്തിയ കത്തി വലിച്ചൂരി രാജു തന്റെ ചുറ്റും കൂടി നിന്ന ഓരോരുത്തരെ വെട്ടാൻ തുടങ്ങി, അവസാനം ഒരുത്തന്റെ വായിലേക്ക് ആ കത്തി കുത്തിയിറക്കി.