“എടി സ്യുട്ട്കേസെ… ഈ രാജുവിന് തൊടാൻ മാത്രം ഉള്ളതൊന്നും നീ ആയിട്ടില്ല” രാജു അവളോട് പറഞ്ഞു. തനിക്ക് ഏല്പിച്ച ജോലി തീർക്കാനായി സാനിയ എഴുനേറ്റ് നിന്ന് രാജുവിന് നേരെ ഓടി, പക്ഷെ പൊട്ടിയ കണ്ണാടി ചിലമായി അവൾക്ക് മുന്നിൽ നിന്നിരുന്ന രാജു അവളെ തീർത്തു.
ഇപ്പൊ സംഭവിച്ച് കൊണ്ടിരിക്കുന്നത്…
ദേഷ്യത്തിൽ കണ്ണൻ അവിടെ നിന്നും അലറി വിളിച്ചു, അതേസമയം തന്നെ അവൻ ഒരു കോൾ വരികയും ചെയ്തു.
“10 ലക്ഷം ആണോടാ നീ എനിക്കിട്ടു വച്ചിരിക്കുന്ന വില, അതും ഇതുപോലൊരു തേവിടിച്ചിക്ക്. ആ രഞ്ജിത്തിന് ഉണ്ടായിരുന്നല്ലോടാ ഇതിനെക്കാളും ക്ലാസ്” ഫോണിലൂടെ രാജു കണ്ണനോട് പറഞ്ഞു.
“ഡാ… നിനക്ക് കണ്ണനെ മാത്രമേ അറിയുള്ളൂ കണ്ണൻ ഭായി ആരാണെന്ന് നിനക്കറിയില്ല” കണ്ണൻ പറഞ്ഞു.
“എന്നാ നീ കവലയിലോട്ട് വാടാ, എനിക്കറിയണം ശരിക്കും നീ ആരാണെന്ന്” രാജു അവനെ വെല്ലുവിളിച്ചു. പ്രതികാരത്തിൽ മുങ്ങിയ ചിന്തയും അതിന്റെ ഒപ്പം ഉള്ള ദേഷ്യത്തിൽ ആ വെല്ലുവിളി ഏറ്റെടുത്ത് കണ്ണനും പിള്ളേരും വേഗം വണ്ടിയിൽ കയറി കവലയിലേക്ക് വിട്ടു.
അവിടെ എത്തിയതും അവർ കാണുന്നത് തന്റെ സ്ഥിരം വേഷമായ കറുത്ത ഷർട്ടും കറുത്ത പാന്റും അണിഞ്ഞ് അവന്റെ പുതിയ കറുത്ത മിറ്റസുബിഷി ജീപ്പിന്റെ മുന്നിൽ നിൽക്കുന്ന രാജുവിനെ ആയിരുന്നു. ഒട്ടും വൈകിക്കാതെ തന്നെ കെ ടീമിൽ ഉള്ള ആറു പേരും കയ്യിലുള്ള ആയുധവുമായി അവന് നേരെ ചീറിപ്പാഞ്ഞു.
ആദ്യം തന്നെ രാജു നിൽക്കുന്നിടത്തേക്ക് ഒരു പന്നിപടകം എറിഞ്ഞ് അവിടെ ആകെ പുക പടർത്തി, ശേഷം ഓരോരുത്തരായി ആ പുകയിലേക്കു കയറാൻ തുടങ്ങി. കുറച്ചുനേരത്തേക്ക് രംഗം ആകെ ശാന്തമായി, അവിടെ കൂടിയിരുന്ന നാട്ടുകാരെല്ലാം ഒരു ഭയത്തോടെ കൂടി ആ പുകയിലേക്കു നോക്കിയിരുന്നു, എന്നാൽ പെട്ടെന്ന് തന്നെ അതിന്റെ ഉള്ളിൽ നിന്നും നാലഞ്ചുപേർ തെറിച്ചുവരുന്ന കാഴ്ചയാണ് അവർ കണ്ടത് അതിന്റെയൊക്കെ പിന്നാലെ രാജു മെല്ലെ നടന്നു വന്നു.